ഹൈദരാബാദിലെ ജനവാസ മേഖലകളിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതായി പ്രദേശവാസികൾ. കനത്ത മഴയെ തുടർന്ന് ജനവാസ മേഖലയിൽ വെള്ളം കയറിയതോടെയാണ് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായത്. പാമ്പുകൾ, കീരികൾ, തേളുകൾ, മറ്റ് ഉരഗങ്ങൾ എന്നിവ ജനവാസ മേഖലയിൽ സ്ഥിരമായി കാണപ്പെടുന്നതായി ആളുകൾ പറയുന്നു.ബഹാദൂർപുര മണ്ഡലത്തിലെ അസദ്ബാബനഗർ, കിഷൻബാഗ്, മഹ്മൂദ്നഗർ, ചാദർഘട്ടിലെ ശങ്കർ നഗർ, മൂസനഗർ, റസൂൽപുര എന്നിവിടങ്ങളിലാണ് ഉരഗങ്ങളുടെ ശല്യം രൂക്ഷമായത്. ഒസ്മാൻസാഗർ, ഹിമായത്സാഗർ എന്നീ രണ്ട് ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മുസി നദി തുറന്നതോടെ നദി തീരത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ വെള്ളത്തിൽ ഉണ്ടായിരുന്ന ജീവികളിൽ പലതും കോളനികളിലെ വീടുകൾക്ക് സമീപം താവളം കണ്ടെത്തി.Also read: മുങ്ങിപ്പോയ പെൺമക്കളെ രക്ഷിക്കാൻ കുളത്തിൽ ചാടി; ഹരിയാനയിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങിമരിച്ചുമൂസി നദി നിരവധി ഇനം പാമ്പുകളുടെ ആവാസ കേന്ദ്രമാണ്, നദിയിൽ ഇടയ്ക്കിടെ ഉരഗങ്ങളെ കാണാറുണ്ട്. നദിയിൽ ഞങ്ങൾ പതിവായി മുതലകളെ കാണാറുണ്ട്. നദീതീരത്ത് മേയുന്ന കന്നുകാലികളെ അവ ആക്രമിക്കാറുണ്ട്. ഭാഗ്യവശാൽ, നദീതീരത്ത് കളിക്കുന്ന കുട്ടികളെയൊന്നും ഇതുവരെ അവ ആക്രമിച്ചിട്ടില്ല,” നന്തി മുസലൈ ഗുഡയിലെ നിസാം പറഞ്ഞു.The post ഹൈദരാബാദിലെ ജനവാസ മേഖലകൾ കീഴടക്കി പാമ്പുകളും ഇഴജന്തുക്കളും; ദുരിതത്തിലായി പ്രദേശവാസികൾ appeared first on Kairali News | Kairali News Live.