മനാമ: ജീവകാര്യണ്യ പ്രവത്തനത്തിന്റെ ഭാഗമായി പവിഴദ്വീപിലെ പൊന്നാനിക്കാര്‍ കൂട്ടായ്മ പൊന്നോത്സവം 2K25 ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ വെച്ച് സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷാജി എടപ്പാള്‍ സ്വാഗതവും പ്രസിഡന്റ് ബാബു കണിയാംപറമ്പില്‍ അധ്യക്ഷതയും വഹിച്ചു.പരിപാടി മുഖ്യാതിഥി ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിസിപ്പല്‍ ഡോ. ഗോപിനാഥ മേനോന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി റസാഖ് ചെറുവളപ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പ്രസാദ്, ഷമീര്‍ പൊന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിശിഷ്ടാതിഥികളായി ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത്, ഫസലുല്‍ഹഖ്, ഇവി രാജീവന്‍, അന്‍വര്‍ നിലമ്പൂര്‍, ടോണി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പൊന്നാനിയുടെ സാംസ്കാരികവും മതേതരവും സാമൂഹിക പ്രതിബദ്ധതയും പ്രതിനിധാനം ചെയ്യുന്നതാണ് പോന്നോത്സവം 2k25 എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു. ട്രെഷറര്‍ ഷമീര്‍ പൊന്നാനി രചനയും സംവിധാനവും നിര്‍വഹിച്ച പൊന്നാനിയെ കുറിച്ചുള്ള വീഡിയോ സ്റ്റോറി പ്രദര്‍ശിപ്പിച്ചു.ഫസ്റ്റ് സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോ വിജയി പ്രശാന്ത് സോളമന്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, നസീബ കാസര്‍ഗോഡ്, ടീം സിതാര്‍ എന്നിവരുടെ ഗാനമേളയും, നിവേദ്യ പ്രസാദ് നൃത്തം, ഇഷാന്‍ വേണുഗോപാല്‍ ഗാനം, ടീം ഗസാനിയ അവതരിപ്പിച്ച ഒപ്പന, കോല്‍കളി ഓണം സ്പെഷ്യല്‍ ഫ്യൂഷ്യന്‍ ഡാന്‍സ് തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായി. വൈസ് പ്രസിഡന്റ് വേണു, ജോയിന്റ് സെക്രട്ടറി പ്രദീപ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഹബീബ്, ബിനു, അന്‍വര്‍, ആഷിഖ്, ലിജീഷ്, സുമേഷ്, സുജീര്‍, അന്‍സാര്‍ മുഷ്റഫ്, പ്രമോദ്, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി. സഞ്ജു എം സനു പ്രോഗ്രാം അവതാരികയായി. ട്രഷറര്‍ ഷമീര്‍ പൊന്നാനി നന്ദി പറഞ്ഞു.The post പവിഴദ്വീപിലെ പൊന്നാനിക്കാര് സംഘടിപ്പിച്ച ‘പൊന്നോത്സവം’ ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.