ഹാദിയ വിമന്‍സ് അക്കാദമി; ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

Wait 5 sec.

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഹാദിയ വിമന്‍സ് അക്കാദമി പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച ഡെയ്‌ലി ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇന്റര്‍ നാഷണല്‍ തലത്തില്‍ ഓണ്‍ലൈനായി തടത്തിയ മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള മുഹ്‌സിന ശമീര്‍ (റിഫ), റാസി ഉസ്മാന്‍ (സല്‍മാബാദ് ) എന്നിവര്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി.താഹിറ അബ്ദുള്ള (അദ്‌ലിയ), ഹസ്‌ന (ബുദയ), മര്‍വ (ഹാജിയാത്ത്), സഫരിയ്യ അബ്ദുല്‍ സത്താര്‍ (ഹമദ് ടൗണ്‍) ശമീല ബക്കര്‍ സിദ്ദീഖ് (ഹമദ് ടൗണ്‍, മന്‍സൂറ റയീസ് (ഇസാ ടൗണ്‍), ഷറഫുന്നിസ റഫീഖ് (മുഹറഖ്) എന്നിവര്‍ രണ്ടാം സ്ഥാനവും സ്വാലിഹ ഉസ്മാന്‍ (ഈസ്റ്റ് റിഫ), റുബീന (ഹാജിയാത്ത്), തസ്‌നി (ഉമ്മുല്‍ ഹസം) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഐസിഎഫിനു കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ കീഴില്‍ മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നീ പഠന കേന്ദ്രങ്ങളിലായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകളും മത്സരങ്ങളും നടന്നുവരുന്നുണ്ട്.മത്സര വിജയികളെയും ഹാദിയ പഠിതാക്കളെയും ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.The post ഹാദിയ വിമന്‍സ് അക്കാദമി; ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.