സഊദി വ്യവസായ പ്രമുഖന്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയില്‍ നിര്യാതനായി

Wait 5 sec.

ജിദ്ദ |  സഊദി വ്യവസായ പ്രമുഖന്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയില്‍ നിര്യാതനായി . എഴുപത് വയസ്സായിരുന്നു. 1949 ല്‍ ആലപ്പുഴ ആറാട്ടുപുഴയില്‍ നിന്ന് സഊദിയിലെ ജിദ്ദയിലെത്തിയ വ്യാപാര പ്രമുഖനായ സഈദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരിയാണ് ഇദ്ദേഹത്തിന്റെ പിതാവ്.അബുറയ്യാന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്നന്നായി മലയാളം സംസാരിക്കുന്ന ഇദ്ദേഹം ഇടക്ക് കേരളം സന്ദര്‍ശിക്കുക പതിവായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു . ഇദ്ദേഹത്തിന്റെ സ്‌പോണ്‌സര്ഷിപ്പില്‍ നിരവധി മലയാളികളും ജീവനക്കാര്‍ ആയി ഉണ്ടായിരുന്നു. നിലവില്‍ മുഹമ്മദ് സയീദ് കൊമേഴ്‌സ്യല്‍ കോര്‍പറേഷന്‍ ,ജിദ്ദ ബലദിലെ കാശ്മീരി ടെക്സ്റ്റൈല്‍സ് ഉടമയുമായിരുന്നു . ജിദ്ദയിലെ ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് നടത്തുന്ന പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു