ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ. 19.1 ഓവറിൽ 146 റൺസിന് പാക് ടീം കൂടാരം കയറി. നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ആണ് സ്പിന്‍ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയത്. ഒരോവറിൽ മൂന്ന് വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ജസ്പ്രീത് ബുമ്രയും രണ്ട് വീതം വിക്കറ്റെടുത്തു.ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു ഇന്ത്യ. പാക് ഓപണര്‍മാരായ സാഹിബ്സാദ ഫര്‍ഹാനും ഫഖര്‍ സമാനും സ്ഥിരതയാര്‍ന്ന ബാറ്റിങ്ങാണ് തുടക്കത്തില്‍ പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 84 റണ്‍സ് നേടി. പിന്നീട് വിക്കറ്റുകള്‍ തുടരെത്തുടരെ വീഴുകയായിരുന്നു. ഫര്‍ഹാന്‍ അര്‍ധ സെഞ്ചുറി നേടി. ഫഖര്‍ സമാന്‍ 46 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല. മൂന്ന് പേര്‍ സംപൂജ്യരായി.Read Also: മിഥുൻ മൻഹാസ് ബി സി സി ഐ പ്രസിഡൻ്റ്; ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ കളിക്കാത്ത മുൻ ചെന്നൈ താരംവരുണ്‍ ചക്രവര്‍ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഫര്‍ഹാന്റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ആത്മവിശ്വാസം പകരുകയായിരുന്നു അദ്ദേഹം. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്ഥാൻ രണ്ട് മത്സരങ്ങൾ തോറ്റിരുന്നു.The post പാക് പടയെ കറക്കിവീഴ്ത്തി ഇന്ത്യ; കളി ‘തിരിച്ച’ കുല്ദീപിന് നാല് വിക്കറ്റ്, വിജയലക്ഷ്യം 147 റൺസ് appeared first on Kairali News | Kairali News Live.