നാടകീയത നിറഞ്ഞ് ഏഷ്യാ കപ്പ് ഫൈനലിനുള്ള ടോസ് വേളയും. അവതാരകൻ ആയ രവി ശാസ്ത്രി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുമായി ടോസിന് ശേഷം സംസാരിക്കാൻ വിസമ്മതിച്ചു. ടോസ് നേടി ബോള്‍ ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടീം കോമ്പിനേഷനെ കുറിച്ചും മറ്റും രവി ശാസ്ത്രിയോട് സംസാരിച്ചു. എന്നാൽ, ആഗയുടെ ഊഴമായപ്പോള്‍ ശാസ്ത്രി മാറിനിന്നു. തുടർന്ന്, മറ്റൊരു അവതാരകനായ വഖാര്‍ യൂനിസാണ് ആഗയുമായി സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ചൂടേറിയ ചർച്ചയാണ്.രവി ശാസ്ത്രിയും യൂനിസും ഇന്ത്യ, പാക് ക്യാപ്റ്റന്‍മാരുമായി വെവ്വേറെ ടോസ് അഭിമുഖങ്ങള്‍ നടത്തിയത് ക്രിക്കറ്റിലെ ആദ്യ സംഭവമാകുകയും ചെയ്തു.Read Also: പാക് പടയെ കറക്കിവീഴ്ത്തി ഇന്ത്യ; കളി ‘തിരിച്ച’ കുല്‍ദീപിന് നാല് വിക്കറ്റ്, വിജയലക്ഷ്യം 147 റൺസ്അതേസമയം, രണ്ട് ക്യാപ്റ്റന്‍മാരും ചേർന്ന് ട്രോഫിക്ക് മുന്നിൽ വെച്ചുള്ള പ്രീ-മാച്ച് ഫോട്ടോഷൂട്ട് സൂര്യകുമാർ യാദവ് ബഹിഷ്കരിച്ചു. പാകിസ്ഥാന്‍ നായകനുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കാത്തതിനാല്‍ സൂര്യ ഷൂട്ടില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന്, സല്‍മാന് ട്രോഫിയുമായി ഒറ്റയ്ക്ക് പോസ് ചെയ്യേണ്ടിവന്നു. ടോസിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു സംഭവം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ടോസിന് ശേഷം ഹസ്തദാനം ചെയ്യാതിരുന്നത് വിവാദമായിരുന്നു.Drama At Toss: India's Suryakumar Yadav refused to talk to Pakistan's Waqar Younis and later Pakistan captain Salman Ali Agha also didn't talk to India's Ravi Shastri. So, both teams sent representatives for their captains at the toss. 2 people hosted the Toss today! pic.twitter.com/rFxbKJGR3U— Sumit (@shriramjibhakt) September 28, 2025 For the first time in cricket history, there are two different toss presenters. Ravi Shastri will speak to Surya, and Waqar Younis will speak to Salman Ali Agha.The gentleman’s game has turned into BJP’s game. pic.twitter.com/X8dOyIJeTP— junaiz (@dhillow_) September 28, 2025 The post പാക് ക്യാപ്റ്റനുമായുള്ള ടോസ് ഇന്റര്വ്യൂ ഒഴിവാക്കി രവി ശാസ്ത്രി; ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ട് ബഹിഷ്കരിച്ച് സ്കൈയും appeared first on Kairali News | Kairali News Live.