തിരുവനന്തപുരം: വിതുരയില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് പൊലീസ് പിടിയിലായത്. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനെ അയൽവാസി കൂടിയായ അഖിൽ നിരോധിത ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു.ഒരു വർഷം മുൻപായിരുന്നു സംഭവം. സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾക്കു ശേഷം കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. അന്നു യുവാവ് നൽകിയ ലഹരി വസ്തുവിൽ അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുകയും ചെയ്യുന്നത്.Also Read: സ്വത്ത് എ‍ഴുതിത്തരണം: കോഴിക്കോട് മകൻ അമ്മയെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുതുടര്‍ന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അഖിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.The post പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.