നാല് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീണു, ഞെട്ടി ഇന്ത്യ; ക്രീസില്‍ ഉറച്ചുനിന്ന് സഞ്ജുവും തിലകും

Wait 5 sec.

147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ വീണത് ഞെട്ടിക്കുന്നതായി. നാല് ഓവര്‍ കഴിഞ്ഞപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞിരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ ഓപണര്‍ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവരാണ് പെട്ടെന്ന് തന്നെ ഔട്ടായത്.നാലാമനായി ഇറങ്ങിയ തിലക് വര്‍മയും അഞ്ചാമന്‍ സഞ്ജു സാംസണും ക്രീസില്‍ ഉറച്ചുനിന്ന് സ്‌കോര്‍ പതുക്കെ ഉയര്‍ത്തുകയായിരുന്നു. അഭിഷേക് അഞ്ച് റണ്‍സാണ് എടുത്തത്. ഗില്‍ 12ഉം സൂര്യ ഒന്നും റണ്‍സെടുത്ത് ഔട്ടായി.Read Also: പാക് ക്യാപ്റ്റനുമായുള്ള ടോസ് ഇന്റര്‍വ്യൂ ഒഴിവാക്കി രവി ശാസ്ത്രി; ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ട് ബഹിഷ്‌കരിച്ച് സ്‌കൈയുംഫഹീം അഷ്‌റഫ് രണ്ട് വീക്കറ്റ് നേടി. ഷഹീന്‍ ഷാ അഫ്രീദിക്കാണ് മറ്റൊരു വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ വിക്കറ്റുകള്‍ പത്ത് ഓവറിന് ശേഷം തുടരെ വീണിരുന്നു. കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റും കൊയ്തു.The post നാല് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീണു, ഞെട്ടി ഇന്ത്യ; ക്രീസില്‍ ഉറച്ചുനിന്ന് സഞ്ജുവും തിലകും appeared first on Kairali News | Kairali News Live.