തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവംബന്ധുവായ 13 കാരന് ലഹരി നല്‍കി നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയും കുടുംബവും മറ്റൊരിടത്ത് താമസം മാറി. കുട്ടിയുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഉടനെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ ബന്ധപ്പെടുകയും കൗണ്‍സിലിംഗിലൂടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.