തേഞ്ഞിപ്പലം: കോഹിനൂരില്‍ ആറുവരി ദേശീയപാതയിലെ അരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. ഫറോക്ക് പെരുമുഖം സ്വദേശി കളത്തിങ്ങല്‍ വീട്ടില്‍ ഇര്‍ഷാന്റെ മകന്‍ അഹമ്മദ് ഇഹ്സാന്‍ ആണ് മരിച്ചത്. കോഹിനൂര്‍ ലോറി താവളത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.30നായിരുന്നു അപകടം.പെരുമുഖത്ത് നിന്ന് പാലക്കലിലേക്ക് പോകുന്ന മാരുതി എര്‍ട്ടിഗ കാര്‍, നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ബന്ധു മുഹമ്മദ് അഹ്ദഫ് ഉറങ്ങി പോയതോ വാഹനം ഡിവൈഡറില്‍ നിയന്ത്രണം വിട്ടതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അഹമ്മദ് ഇഹ്സാന്റെ മാതാവ് അടക്കം എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ ഒഴികെ ബാക്കിയെല്ലാവരും കുട്ടികളായിരുന്നു.പരിക്കേറ്റ മുഹമ്മദ് അഹ്ദഫ്, നുസ്റത്ത്, അഹമ്മദ് അമാന്‍, ആയിഷ ഹാനിയ, മുഹമ്മദ് ഹായ്സണ്‍ ബിന്‍ വാഹിദ്, മുഹമ്മദ് ഹംദാന്‍, ഹംദ ഫാത്തിമ എന്നിവരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അഹമ്മദ് ഇഹ്സാന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ