ബിനാമി പ്രവർത്തനം; സൗദിയിൽ വിദേശിക്കും സ്വദേശിക്കും ശിക്ഷ

Wait 5 sec.

അബഹയിലെ ടൂറിസ്റ്റ് താമസ മേഖലയിലെ ബിനാമി പ്രവർത്തനത്തിനു കോടതി  ഒരു സൗദി പൗരനെയും യെമൻ നിവാസിയെയും ശിക്ഷിച്ചു.നിക്ഷേപ ലൈസൻസ് നേടാതെ സ്വന്തം നിലയിൽ റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്‌ക്കെടുക്കുന്ന പ്രവർത്തനത്തിൽ വിദേശിയുടെ  പങ്കാളിത്തവും അതിനു സഹായം ചെയ്തതിൽ സൗദി പൗരന്റെ പങ്കും തെളിയിക്കപ്പെട്ടിരുന്നു.ശിക്ഷയിൽ ഇരുവർക്കും പിഴ, വിദേശിയെ നാട് കടത്തൽ, വാണിജ്യ രെജിസ്റ്ററും ലൈസൻസും റദ്ദാക്കൽ തുടങ്ങി ബിനാമി പ്രവർത്തനങ്ങൾക്ക് ബാധകമായ വിവിധ ശിക്ഷകൾ ഉൾപ്പെടുന്നു.The post ബിനാമി പ്രവർത്തനം; സൗദിയിൽ വിദേശിക്കും സ്വദേശിക്കും ശിക്ഷ appeared first on Arabian Malayali.