ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വീഷ് നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക.അതേസമയം, നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ആഗോള അയ്യപ്പ സംഗമത്തിലും ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മങ്കൂട്ടത്തിലിന് കോൺഗ്രസ് നേതാക്കൾ സംരക്ഷണം ഒരുക്കിയത് ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നത്.Also Read: ‘മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസൺ കണക്ട് സെന്റർ നാളെ മുതൽ പ്രവർത്തനമാരംഭിക്കുംചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി നാളെ വോട്ടർപട്ടിക തീവ്രപുനഃപരിശോധാന സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക അറിയിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിക്കും. 29-ാം തീയതി പഞ്ചായത്തീരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകളും, കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള ബിൽ 30നും സഭ പരിഗണിക്കും.കൂടാതെ സബ്ജക്ട് കമ്മിറ്റിക്കു വിട്ട വനം, വന്യജീവി നിയമം ഭേദഗതി ബിൽ വീണ്ടും പരിഗണിക്കും. നാളെ ആരംഭിക്കുന്ന സഭ ചൊവ്വാ‍ഴ്ച പിരിയും. പിന്നീട് ഒക്ടോബർ ആറു മുതൽ പത്ത് വരെ സഭ വീണ്ടും ചേരും.The post പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയെ കാണും appeared first on Kairali News | Kairali News Live.