വണ്ടൂര്‍: വാണിയമ്പലം കൂരാട് വരമ്പന്‍കല്ല് പാലത്തിന് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരണം മൂന്നായി. ശനിയാഴ്ച മരിച്ച മൈമൂനയുടെ(62) ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് (66), മകള്‍ താഹിറ (46) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.മൈസൂരിലെ നേഴ്സിങ് കോളേജിൽ പ്രവേശനം ലഭിച്ച താഹിറയുടെ മകളെ കോളജില്‍ കൊണ്ടാക്കി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു അപകടം. വീട്ടിലെത്താന്‍ ഒരു കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ വരമ്പന്‍കല്ല് പാലത്തിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. മൈമൂന സംഭവദിവസം തന്നെ മരിച്ചിരുന്നു. താഹിറയുടെ ഭര്‍ത്താവ് നജുമുദീന്‍ വിദേശത്താണ്.ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ