തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.കോട്ടപ്പുറം സ്വദേശി ജയ്സൺ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിഴിഞ്ഞം മുല്ലൂർ ജംഗ്ഷന് സമീപം കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.Also Read: കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം; മന്ത്രി വീണാ ജോർജ് തമിഴ്നാട് ആരോഗ്യമന്ത്രിയെ വിളിച്ചുസ്കൂട്ടറിലുണ്ടായരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ സുഹൃത്തുക്കളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സെൻമേരിസ് സ്കൂളിലെ വിദ്യാർഥികളാണ് മൂവരും. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.Content Highlight: Thiruvananthapuram as two students lose their lives in a collision between a car and a scooter. The post വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.