തിരുവനന്തപുരം | വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സ്റ്റെഫാനിയെ ഗുരുതരപരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.