സഊദി | ജോലിക്കിടെ ഖമീസ് മുശൈത്തില്‍ ഷോക്കേറ്റ് മരണപ്പെട്ട ഐ സി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദലിയുടെ ജനാസ മറവ് ചെയ്തു. ഖമീസ് മുശൈത്ത് ബിന്‍ ഹസാന്‍ ആല്‍ മനീഅ് മസ്ജിദില്‍ അസര്‍ നിസ്‌കാരത്തിനു ശേഷം ജനാസ നിസ്‌കാരം നിര്‍വഹിച്ചു. മഹാല റോഡിലെ യൂനിവേഴ്‌സിറ്റിയുടെ അടുത്തുള്ള കറാമ കബര്‍സ്ഥാനിലാണ് മൃതദേഹം മറവ് ചെയ്തത്.ദീര്‍ഘകാലമായി ഖമീസ് മുശൈത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലി (36) വ്യാഴാഴ്ചയാണ് ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഖമീസില്‍ താമസിച്ചിരുന്ന അദ്ദേഹം ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്ത് മരണപ്പെട്ട വിവരം അറിയുന്നത്. സാമൂഹിക സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മുഹമ്മദലി, ഖമീസ് മുശൈത്ത് റീജിയണ്‍ ഐ സി എഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ സെക്രട്ടറിയായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രിഫാഈ കെയര്‍ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് മരണം സംഭവിച്ചത്.ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, സെക്രട്ടറിമാരായ മഹ്മൂദ് സഖാഫി, അബ്ദുസ്സലാം കുറ്റ്യാടി, വെസ്റ്റ് ചാപ്റ്റര്‍ മീഡിയ സെക്രട്ടറി അബ്ദുസ്സത്താര്‍ പതിമംഗലം തുടങ്ങി ഐ സി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ ഖമീസിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും മലയാളി സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേര്‍ മയ്യിത്ത് നിസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു.മുക്കം വലിയപറമ്പ് ജുമാമസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് അബ്ദുറശീദ് സഖാഫി മുക്കം നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, ജി അബൂബക്കര്‍, മുഹമ്മദ് മാസ്റ്റര്‍, ഐ സി എഫ് നാഷണല്‍ സെനറ്റ് ശിഹാബ് ശവാമ, ജാഫര്‍ ബാഖവി മുക്കം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരായ ഇബ്രാഹീം കരീം, സത്താര്‍ പതിമംഗലം, നിയാസ് കാക്കൂര്‍, സുല്‍ഫീക്കര്‍, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.പിതാവ്: അബ്ദുറഹ് മാന്‍, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ ജുമാന, മകള്‍: ഫാത്തിമ ഹബീബ. സഹോദരങ്ങള്‍: ഉബൈദുല്ല, സുബൈര്‍, അബ്ദുലത്തീഫ്, അഷ്‌റഫ്, ബുഷ്‌റ. ഭാര്യ ജുമാനയും മകളും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു