'Free borders, Free choices, Free bodies and...'; കുടിയേറ്റ വിരുദ്ധരായ ട്രംപ് അനുകൂലികള്‍ക്ക് ഈ സിനിമ പിടിക്കുമെന്ന് തോന്നുന്നില്ല

Wait 5 sec.

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ (One Battle After Another) ഒരേസമയം ഗൗരവമേറിയതും തമാശ നിറഞ്ഞതും ആവേശകരവും അമ്പരപ്പിക്കുന്നതുമായ അതിശയകരമായ പ്രകടനങ്ങളുള്ള അസാധാരണമായ കഥപറച്ചിലുള്ള ഒരു മികച്ച സിനിമയാണ്.ഇടതുപക്ഷ വിപ്ലവകാരികളും അധികാരി വര്‍ഗ്ഗവും തമ്മിലുള്ള തുടര്‍ച്ചയായ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഏത് വിധേനയും സിസ്റ്റത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു റാഡിക്കല്‍ കൂട്ടായ്മ, മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരെ തടവിലാക്കിയിരിക്കുന്ന ജയിലുകളെ ആക്രമിക്കുന്നതും ആയുധധാരികളായ ആക്ടിവിസ്റ്റുകള്‍, അവരുടെ പോരാട്ടവീര്യം എന്നിവ അതി ഗംഭീരമായിതന്നെ ഫ്രെയിമിലാക്കി കൊണ്ടാണ് ആന്‍ഡേഴ്സണ്‍ (Paul Thomas Anderson) സിനിമ ആരംഭിക്കുന്നത് തന്നെ.'Free borders, Free choices, Free bodies and Freedom From Fear' എന്ന മുദ്രാവാക്യം ഉയര്‍ത്തി പോരാടുന്ന അതിലെ മുഖ്യകഥാപാത്രം 'പെര്‍ഫിഡിയ' നിറവയറുമായി ഒരു ഒരു മെഷീന്‍ ഗണ്‍ എടുത്ത് കാതടപ്പിക്കുന്ന രീതിയില്‍ വെടിവയ്ക്കുന്ന കാഴ്ച്ച എടുത്ത് പറയേണ്ട ഒന്നാണ്.കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും, സിനിമയിലുടനീളം അക്രമാസക്തമായ പ്രതിഷേധത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ കുടിയേറ്റ വിരുദ്ധ വംശീയവാദ ട്രമ്പ് അനുകൂലികള്‍ക്ക് ഈ സിനിമ പിടിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭ്രാന്തമായ ശൈലിയെയും, ഭരണവര്‍ഗത്തിന്റെ വിഷലിപ്തമായ ട്രംപ് മോഡല്‍ രാഷ്ട്രീയത്തെയും വെള്ളക്കാരുടെ ശുദ്ധി വാദ മേധാവിത്വ സ്വഭാവത്തെയും (White supremacists ന്റെ 'purtiy' campaigns) സിനിമ തുറന്നു കാട്ടുന്നുണ്ട്.കുടിയേറ്റക്കാരുടെയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുടെയും പിന്തുണയ്ക്കുന്നവരുടെയും ജീവിതത്തെ, ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരുപിടി മികച്ച സീക്വന്‍സുകള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് സംവിധായകന്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നുണ്ട് സിനിമയില്‍.'Free borders, Free choices, Free bodies and Freedom From Fear' എന്ന മുദ്രാവാക്യം ഉയര്‍ത്തി പോരാടുന്ന അതിലെ മുഖ്യകഥാപാത്രം 'പെര്‍ഫിഡിയ' നിറവയറുമായി ഒരു ഒരു മെഷീന്‍ ഗണ്‍ എടുത്ത് കാതടപ്പിക്കുന്ന രീതിയില്‍ വെടിവയ്ക്കുന്ന കാഴ്ച്ച എടുത്ത് പറയേണ്ട ഒന്നാണ്.കെ.ജി.ജോര്‍ജ്ജ്; മലയാള സിനിമയിലെ 'മറ്റൊരാള്‍'അവസാനത്തെ ട്രിപ്പി റോഡ് കാര്‍ ചേസ് സീക്വന്‍സുകള്‍, നഗരത്തിരക്കില്‍ കുറേ കാറുകള്‍ നിരത്തി കെണികള്‍ വെച്ച് ഇടിച്ചു പറപ്പിക്കുന്ന പതിവ് ചേസിന് പകരം, ആന്‍ഡേഴ്സണ്‍ ലാന്‍ഡ്സ്‌കേപ്പിനെ തന്നെ യുദ്ധക്കളമായി ഉപയോഗിക്കുന്നു. ഉരുളന്‍ കുന്നിന്‍ മുകളിലുള്ള റോഡിലൂടെ പായുന്ന കാറുകള്‍, അപകടങ്ങള്‍ പതുങ്ങിയിരുക്കുന്ന വളവുകള്‍, വന്‍ കയറ്റങ്ങള്‍, ഇറക്കങ്ങള്‍, പിന്തുടരല്‍, അതിജീവനം, (ആ സമയത്തെ നമ്മുടെ ഉത്കണ്ഠയെ കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തുന്ന പഞ്ചിങ് ബാക്ഗ്രൗണ്ട് സ്‌കോറുകള്‍) ഇവ ഉള്‍കൊള്ളിച്ചുകൊണ്ട് ഒരു കാര്‍ ചേസ് എന്തായിരിക്കണമെന്ന് കാട്ടിത്തരുന്ന അല്ലെങ്കില്‍ നിലവിലുള്ള കാര്‍ചേസ് ക്ലീഷെകളെ പൊളിക്കുന്ന ഒരു സെറ്റ് പീസായി തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ ഉപയോഗിച്ച് കൊണ്ടുതന്നെ അത് അമിതമാക്കാതെ, ആവശ്യപ്പെടുമ്പോള്‍ മാത്രം ഉപയോഗിക്കുന്നതിലെ സൂഷ്മതയും കയ്യടി അര്‍ഹിക്കുന്നുണ്ട്.വിചിത്രനും കാമഭ്രാന്തനും അപകടകാരിയുമായ, ഏറ്റവും അസ്വസ്ഥമായ വേഷം കൈകാര്യം ചെയ്ത 'സെന്‍ ലോക്ക്‌ജോ'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷോണ്‍ പെന്നും (Sean Penn) ചിന്തോദ്ദീപകമായ, ഭ്രാന്തമായ, നര്‍മ്മം നിറഞ്ഞതുമായ എക്കാലത്തെയും മികച്ച പ്രകടനവുമായി ഡികാപ്രിയോയും (Leonardo DiCaprio), ടെയാന ടെയ്ലര്‍ (Teyana Taylor), ബെനിസിയോ ഡെല്‍ ടോറോ (Benicio del Toro), റെജീന ഹാള്‍ (Regina Hall), ചേസ് ഇന്‍ഫിനിറ്റി (Chase Infiniti) തുടങ്ങിയവരും അവരുടെ റോളുകള്‍ ഭംഗിയാക്കി.തിരക്കഥയിലുടനീളം ഇഴചേര്‍ന്നിരിക്കുന്ന വംശീയ വിവേചനത്തേയും അതിന്റെ രാഷ്ട്രീയത്തേയും സസ്‌പെന്‍സ് നിറഞ്ഞ ത്രില്ലുകളിലേക്കും കഥാപാത്രാധിഷ്ഠിത നിമിഷങ്ങളിലേക്കും സിനിമാറ്റിക്കായും കലാപരമായയും സമര്‍ത്ഥമായി സമന്വയിപ്പിക്കാനുള്ള പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ എന്ന സംവിധായകന്റെ കഴിവ് ഒന്ന് മാത്രമാണ് സിനിമയെ ഇത്രയ്ക്ക് പ്രിയങ്കരമാക്കുന്നത്. കൂടെ ശ്രദ്ധേയമായ ഛായാഗ്രഹണവും ജോണി ഗ്രീന്‍വുഡിന്റെ (Jonny Greenwood) ആകര്‍ഷകമായ സംഗീതവും.