രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശത്തിൽ പ്രിൻ്റു മഹാദേവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. തൃശൂരിലെ ബിജെപി നേതാവിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ബിജെപി നേതാവ് സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.പ്രിൻ്റു മഹാദേവിന് എതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചാനൽ ചർച്ചയിലാണ് രാഹുൽ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് വധഭീഷണി മുഴക്കിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന.Also read: ‘നമുക്ക് ഒരുമിച്ച് പോകണം’; ഇസ്രയേൽ വലിയ പ്രതിരോധം പലസ്തീനുമുകളിൽ ഏർപ്പെടുത്തുന്നുവെന്ന് അബ്ദുള്ള അബു ഷാവേഷ്അതിനിടെ, പ്രിൻ്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപിക്കുള്ളില്‍ കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി പാനലിസ്റ്റ് ഗ്രൂപ്പ് അംഗം പ്രിൻ്റു മഹാദേവ് രംഗത്തെത്തി. പരാമര്‍ശത്തില്‍ പാര്‍ട്ടി തന്നെ പിന്തുണച്ചില്ലെന്ന് പ്രിന്‍റു മഹാദേവ് പറഞ്ഞു. സ്കൂളിലേക്കും വീട്ടിലേക്കും വരെ കോൺഗ്രസുകാർ മാർച്ച് നടത്തുന്നുവെന്നും പ്രിൻ്റു പറഞ്ഞു. അതേസമയം വിഷയത്തില്‍ പാനലിസ്റ്റ് ഗ്രൂപ്പിൽ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.The post രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിൻ്റു മഹാദേവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ് appeared first on Kairali News | Kairali News Live.