ഏതുതരം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ് തന്റെ പുതിയ ചിത്രം ബാള്‍ട്ടിയെന്ന് ചലച്ചിത്രതാരം ഷൈന്‍ നിഗം. ചിത്രം മികച്ച വിജയം നേടിയതില്‍ സംവിധായകന്‍ ഉണ്ണിശിവലിംഗവും സന്തോഷം പങ്കുവെച്ചു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.ബാള്‍ട്ടി നിനിമ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ കോഴിക്കോട് വാര്‍ത്തസമ്മേളനം നടത്തിയത്. ബാള്‍ട്ടിയെ വെറും അടിപൊളി പടം മാത്രമായി കാണരുതെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന എന്റര്‍ടൈനറാണ് ബാള്‍ട്ടിയെന്നും ഷൈന്‍ നിഗം പറഞ്ഞു. ബാള്‍ട്ടിയില്‍ എത്തി നില്‍ക്കുമ്പോള്‍ 25 സിനിമ പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ കൂടിയാണ് ഷൈന്‍.Read Also: തിയറ്ററുകളിൽ ഇ-ടിക്കറ്റിംഗ് സോഫ്റ്റ്വെയർ വികസിപ്പിക്കാൻ കെഎസ്എഫ്ഡിസിയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചുബാള്‍ട്ടിയെ മികച്ച സിനിമയാക്കി മാറ്റിയതിലെ സന്തോഷം സംവിധായകന്‍ ഉണ്ണി ശിവലിംഗം പങ്കുവെച്ചു. നിര്‍മാതാവ് സന്തോഷ് ടി കുരുവിള, നടന്‍മാരായ അക്ഷയ് രാധാകൃഷ്ണന്‍, ശിവഹരിഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Read Also: ‘കല്ല്യാണം കഴിഞ്ഞ് രണ്ടാം മാസം മുതല്‍ അദ്ദേഹം എന്നെ ചതിച്ചുതുടങ്ങി’; യുസ്വേന്ദ്ര ചാഹലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ഭാര്യThe post ‘ബാള്ട്ടി ഏതുതരം ആരാധകരെയും തൃപ്തിപ്പെടുത്തുന്നത്’; 25 സിനിമ പൂര്ത്തിയാക്കിയ സന്തോഷത്തില് ഷൈന് നിഗം appeared first on Kairali News | Kairali News Live.