തിരുവനന്തപുരത്തെ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാ കേസില്‍ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അനിലിന്റെ ഓഫീസിലെ ജീവനക്കാരിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ബാധ്യത മൂലം താൻ ആത്മഹത്യയുടെ വക്കിലാണെന്നും ചില കൗണ്‍സിലര്‍മാരോട് ഇക്കാര്യം പറഞ്ഞുവെന്നും അനില്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജീവനക്കാരി സരിതയുടെ മൊഴി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഒപ്പം കുടുംബാംഗങ്ങളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തേ നല്‍കിയ മൊഴിയില്‍, മരണം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദവുമാണ് കാരണമെന്നായിരുന്നു ഭാര്യ ആശയുടെ പ്രതികരണം. Read Also: ‘ഗുരുവിനെ സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അവഹേളിച്ചു, ദൈവദശകം ചൊല്ലുന്നത് നിർത്തിവെപ്പിച്ചു’; എംപിമാർ അനാദരവ് കാട്ടിയെന്ന ആരോപണവുമായി എസ്എൻഡിപി ബത്തേരി യൂണിയൻശേഷം, ഫാം ടൂര്‍ കോപറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.Key Words: Thirumala Anil Death, BJP Scam, TrivandrumThe post തിരുമല അനിലിന്റെ ആത്മഹത്യാ കേസില് കൂടുതല് പേരെ ചോദ്യംചെയ്യും; ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.