കേരള മീഡിയ അക്കാദമി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. ഇസ്രയേലിന്റെയും, പാശ്ചാത്യമാധ്യമങ്ങളുടെയും ഭാഗത്തുനിന്ന് പലസ്തീന്‍ നേരിടുന്ന പ്രൊപ്പഗാണ്ട വാര്‍ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ് പറഞ്ഞു. പരിപാടി മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.പലസ്തീന്‍ എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തിയാണ് കേരളം പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യ പ്രകടപ്പിച്ചത്. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങള്‍ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണ്. അവര്‍ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു.Read Also: കേരളം പലസ്തീന്‍ ജനതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി; തിരുവനന്തപുരത്ത് എത്തിയ പലസ്തീന്‍ അംബാസഡറോട് പിന്തുണ അറിയിച്ചുകേരളജനത ഹൃദയത്തില്‍ നിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും, കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഗാസയില്‍ മാധ്യമപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവന്‍ നല്‍കിയവരാണെന്നും മന്ത്രി പറഞ്ഞു.ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗാസ’ എന്ന പേരില്‍ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.The post പലസ്തീന് നേരിടുന്ന പ്രൊപ്പഗാണ്ട വാര് നേരിട്ടുള്ള യുദ്ധം പോലെ ഭീകരമെന്ന് അംബാസഡര്; ഇന്റര്നാഷണല് മീഡിയ ഫെസ്റ്റിവലിൻ്റെ ഭാഗമായി പലസ്തീന് ഐക്യദാര്ഢ്യം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.