ചെറിയൊരു ഇടവേളക്ക് ശേഷം സിനിമാ ലോകത്തേക്ക് സ്റ്റൈലനൊരു റീ എൻട്രി നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. അസുഖ ബാധിതനായി ഇടവേളയെടുത്തതിന് ശേഷമുള്ള താരത്തിന്റെ റീ എൻട്രി സിനമാ ലോകം ഒന്നാകെ ആഘോഷമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ പാട്രിയറ്റ് സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനായി സ്വയം ഡ്രൈവ് ചെയ്ത് ചെന്നൈ എയർപോർട്ടിലെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറലായിരുന്നു.ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറിൽ ചാരി സ്റ്റൈലൻ ലുക്കിൽ ‘ദി കാമറ ഈസ് കാളിങ്’ എന്ന കുറുപ്പോടെ സാമൂഹികമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച ഫോട്ടോയും സോഷ്യൽമീഡയയിൽ കത്തികയറുകയാണ്. ഇതിനൊക്കെ പിന്നാലെ ഇപ്പോൾ മറ്റൊരു വീഡിയോയും ട്രെൻഡിങ്ങായിരിക്കുകയാണ്.Also Read: ‘The camera is calling…’; ലാൻഡ് ക്രൂയിസറിൽ ചാരി സ്റ്റൈലൻ ലുക്കിൽ മമ്മൂക്കഅനുരാഗ് കശ്യപ് ഹൈദരാബാദിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഹേഷ് നാരായണൻ ചിത്രത്തിലേക്ക് ജോയിൻ ചെയ്യാനായി എത്തിയ മമ്മൂട്ടി. ഹോട്ടലിലേക്ക് വരുന്നത് കാത്തിരുന്ന അനുരാഗ് കശ്യപ്. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഓട് അടുത്തിക്ക് ചെല്ലുന്നുതും. കാലിൽ തൊട്ട് വണങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് ഇരുവരും ഹോട്ടലിന്റെ ഉള്ളിലേക്ക് പോകുന്നതും ദൃശ്യത്തിലുണ്ട്.#AnuragKashyap met @mammukka at Hyderabad. pic.twitter.com/0jLHVjoWrp— Southwood (@Southwoodoffl) September 30, 2025 The post മമ്മൂട്ടിയെ കണ്ട് ഓടിയെത്തി അനുരാഗ് കശ്യപ്: വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.