കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം.മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചപ്പോള്‍ പരിശോധനയ്ക്കായി സ്വകാര്യ കാറില്‍ പോകുമ്പോള്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷിന് പരുക്കുണ്ട്. സജീഷിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.