ഇതുവരെ ബംബർ എടുത്തില്ലേ ? 25 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

Wait 5 sec.

ഭാഗ്യശാലിയെ നാളെ അറിയാം. തിരുവോണം ബംബർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 30ന് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. ഈ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഇതിനോടകം ഏജന്‍സികള്‍ക്ക് വിറ്റു. നാളെ രണ്ടുമണിവരെയാണ് ടിക്കറ്റ് വിൽപ്പന നടക്കുക.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.ALSO READ: പൊൻമുടിയിലേക്ക് പോകേണ്ട..; സന്ദർശനം താത്കാലികമായി നിരോധിച്ചുലോട്ടറി കടകളിൽ വലിയ ഡിമാന്റാണ് ഓണം ബംബർ ഭാഗ്യക്കുറിക്ക്. കേരള സർക്കാരിൻ്റെ തിരുവോണം ബംബര്‍ വാങ്ങാൻ കേരള – തമിഴ്നാട് അതിർത്തികളിലും നല്ല തിരക്കാണ്. പാലക്കാട് ജില്ലയിലെ വാളയാറിലാണ് തമിഴ്നാട്ടിൽ നിന്നും കൂടുതൽ പേർ ടിക്കറ്റ് വാങ്ങാനായി എത്തുന്നത്. The post ഇതുവരെ ബംബർ എടുത്തില്ലേ ? 25 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം appeared first on Kairali News | Kairali News Live.