ഹൂത്തി നേതാവ് ടി വിയില്‍ പ്രസംഗിക്കുന്നതിനിടെ ഇസ്രയേല്‍ ആക്രമണം; യെമന്‍ തലസ്ഥാനത്ത് രണ്ട് മരണം

Wait 5 sec.

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. അല്‍ മസിറ ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൂത്തി നേതാവ് അബ്ദുൾ മാലിക് അല്‍ ഹൂത്തി ടെലിവിഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് നഗരത്തിന് മുകളില്‍ പുകപടലങ്ങള്‍ ഉയർന്നു.ഹൂത്തി ജനറല്‍ സ്റ്റാഫിന്റെ കമാന്‍ഡ് ആസ്ഥാനവും ഗ്രൂപ്പിന്റെ സുരക്ഷാ, രഹസ്യാന്വേഷണ സംവിധാനവും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും വ്യോമ യൂണിറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. Read Also: 71 കാരനായ ബാലപീഡകനെ ഓടിച്ചിട്ട് കുത്തിക്കൊന്ന് ഇന്ത്യൻ വംശജൻ; സംഭവം യുഎസിലെ കാലിഫോർണിയയിൽശക്തമായ ആക്രമണങ്ങളില്‍ പത്തിലേറെ ഹൂത്തി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് എക്സില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ഹൂത്തികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പറയുന്നത്, രണ്ട് പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ്. ബുധനാഴ്ച, ഇസ്രായേലിലെ ചെങ്കടല്‍ തുറമുഖ നഗരമായ എയ്ലാറ്റിലെ ഹോട്ടലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സനായിലെ ആക്രമണം.The post ഹൂത്തി നേതാവ് ടി വിയില്‍ പ്രസംഗിക്കുന്നതിനിടെ ഇസ്രയേല്‍ ആക്രമണം; യെമന്‍ തലസ്ഥാനത്ത് രണ്ട് മരണം appeared first on Kairali News | Kairali News Live.