തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഉള്‍പ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത് യെല്ലേ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ALSO READ: കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചരണം: കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുംതിരുവനന്തപുരത്ത് ശക്തമായ മഴയെത്തുടർന്ന് പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വരെ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.The post കനത്തമഴ: തിരുവനന്തപുരത്ത് സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു, എട്ട് ജില്ലകളില് യെല്ലോ അലര്ട്ട് appeared first on Kairali News | Kairali News Live.