‘പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദി’: എ കെ ബാലൻ

Wait 5 sec.

പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണെന്നുള്ള പ്രചരണം നടക്കുന്നുണ്ട്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണ്. സർക്കാർ ആചാരത്തിനെതിരാണ് അയ്യപ്പന് എതിരാണ് എന്ന കള്ള പ്രചരണം നടത്തിയെന്ന് എ കെ ബാലൻ പറഞ്ഞു.ഗവർണർ ആർഎസ്എസ് വഴി വന്നയാളാണ്. ഡയലറ്റിക്കൽ മെറ്റീരിയലിസം പഠിക്കാത്തതിൻ്റെ കുറവ് ഗവർണർക്കുണ്ട്. ആ കുറവ് പരിഹരിച്ചാൽ ഗംഭീര മനുഷ്യനാണ് ഗവർണറെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചരണം: കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുംഅദ്ദേഹം സുരേഷ് ഗോപിയെക്കുറിച്ചും വിമര്‍ശിച്ചു. സുരേഷ് ഗോപി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും പരിഹാസനാകുന്നുകയാണ് ചെയ്യുന്നത്. ബിജെപിക്കാർക്ക് തീരെ ഇഷ്ടമല്ലാത്ത ഒരേ ഒരാൾ സുരേഷ് ഗോപിയാണ്. ബിജെപിക്കുള്ളിലെ തമ്മിലടിയിലൂടെ സംഘടനാപരമായ കെട്ടുറപ്പാണ് തകരുന്നത്.സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിലും എ കെ ബാലൻ പ്രതികരിച്ചു. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാനുള്ള തെളിവ് കൈയ്യിൽ ഉണ്ടാകുമല്ലോയെന്ന് എ കെ ബാലൻ പറഞ്ഞു.The post ‘പിണറായി വിജയൻ വൈരുദ്ധ്യാത്മക ഭൗതിക വാദി’: എ കെ ബാലൻ appeared first on Kairali News | Kairali News Live.