പുലി പതുങ്ങിയത് കുതിക്കാനായിരുന്നോ; രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കുത്തനെ കൂടി

Wait 5 sec.

തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും 84,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 84,240 രൂപയാണ്. ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ പണിക്കൂലി അടക്കമുള്ളവ ഉൾപെടുത്തി 90,000ത്തിലേറെ രൂപയാകും. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാമിന് 10,530 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞ് പവന് 83,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയിലെ 84,840 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 77,640 രൂപയും.ALSO READ: ഒരു വർഷം കൊണ്ട് 1281 കോടിയുടെ ഓർഡർ; തമിഴ്‌നാട്ടിലും കെൽട്രോണിന്‍റെ മുന്നേറ്റംരാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണം. വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. സ്വര്‍ണം ഒരു നിക്ഷേപമായതിനാല്‍ തന്നെ സാധാരണക്കാരെല്ലാം വാങ്ങാറുണ്ട്.The post പുലി പതുങ്ങിയത് കുതിക്കാനായിരുന്നോ; രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കുത്തനെ കൂടി appeared first on Kairali News | Kairali News Live.