ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ്കാ ണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഐഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഐഎം. വ്യക്തതയുള്ള കാര്യങ്ങളെ പറയൂ എന്നും അദ്ദേഹം പറഞ്ഞു.സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നത്. സതീശൻ്റെ നെഞ്ചത്ത് രാഹുൽ കയറി, അപ്പോൾ സതീശൻ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ സതീശൻ തിരിച്ചടിച്ചു. രാഹുലിനെതിരായ തെളിവുകൾക്ക് പിന്നിൽ സതീശൻ ആണ്. സതീശനെതിരെ ഷാഫി പുതിയ ഗ്രൂപ്പ് ഒരുക്കിയതിനാണ് തെളിവുകൾ പുറത്ത് വിട്ടത് എന്നും അദ്ദേഹം പറഞ്ഞു.രാഹുലിന്റെ കാര്യത്തില്‍ സഹികെട്ടാണ് വി ഡി സതീശന്‍ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോഴാണ് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം ഇന്നലെ പറ‍ഞ്ഞിരുന്നു.ALSO READ: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യ: സഹകരണ സംഘം ഭാരവാഹികളെ ചോദ്യം ചെയ്യുംഅതേസമയം ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം രാഹുൽ സ്വന്തം മണ്ഡലമായ പാലക്കാടേ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് രാഹുല്‍ പാലക്കാട്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായിട്ടും രാഹുലിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയത്.The post ‘അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും’; രാഹുലിനെതിരായ തെളിവുകൾക്ക് പിന്നിൽ സതീശനെന്ന് ഇ എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.