കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ 25 യൂണിറ്റ് രക്തം നല്‍കി ഡി വെെ എഫ് ഐ യൂണിറ്റ്. ഡി വെെ എഫ് ഐയുടെ പാനൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഡി വെെ എഫ് ഐ കവിയൂര്‍ ഈസ്റ്റ് യൂണിറ്റാണ് 25 യൂണിറ്റ് എ പോസിറ്റീവ് രക്തം കോഴിക്കോട് മെെത്ര ഹോസ്പിറ്റലില്‍ എത്തിച്ചു നല്‍കിയത്.കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ചൊക്ലി സ്വദേശിയായ ജയകൃഷ്ണന് വേണ്ടിയാണ് പഞ്ചായത്തിനകത്തെ ഡി വെെ എഫ് ഐ യൂണിറ്റ് രക്തം ദാനം ചെയ്തത്. തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്നടക്കം 25 യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഏകോപിപ്പിച്ചാണ് യൂണിറ്റ് ഇത്തരത്തിലൊരു പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്. ALSO READ: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യ: സഹകരണ സംഘം ഭാരവാഹികളെ ചോദ്യം ചെയ്യുംരക്തദാനം എന്നത് മഹത്കർമ്മമാണ്. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനമാണത്. രക്തദാനം ചെയ്യുമ്പോൾ ലഭിക്കുന്ന ആരോഗ്യ പരിശോധനകൾ കൂടാതെ ശരീരത്തിലെ പുതിയ രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും രക്തദാനം സഹായിക്കുന്നു. The post കരള് മാറ്റ ശസ്ത്രക്രിയക്ക് 25 യൂണിറ്റ് രക്തം നല്കി ഡി വെെ എഫ് ഐ കവിയൂര് ഈസ്റ്റ് യൂണിറ്റ് appeared first on Kairali News | Kairali News Live.