സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരത്തില്‍

Wait 5 sec.

തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരത്തില്‍. പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം. ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ മാറി നില്‍ക്കും.തിങ്കളാഴ്ച വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ മൂന്നിന് മെഡിക്കല്‍ കോളജുകളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും കെജിഎംസിടിഎ വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന് മെഡിക്കല്‍ കോളജുകളില്‍ ധര്‍ണ്ണ നടത്തും. കെജിഎംസിടിഎ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അധ്യയനം നിര്‍ത്തിവയ്ക്കുകയും ഒപി ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.