നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ നഗരത്തിലെ 22 കാരനായ സന്‍സ്കര്‍ സിങാണ് മരിച്ചത്. പരീക്ഷാ സമ്മർദ്ദം കാരണം യുവാവ് കടുത്ത സമ്മർദ്ദത്തിലും വിഷാദത്തിലും ആയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. സംഭവ സമയത്ത് വിദ്യര്‍ത്ഥി റൂമില്‍ ഒറ്റയ്ക്കായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ പോയി നോക്കുമ്പോഴാണ് ദാരുണമായ സംഭവം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.ALSO READ: ‘സേവൻ തേസ്ഡേ സിക്സ് ‘ഹരേന്ദ്ര‘ സിക്സ്ടി ഒൻലി’; സ്കൂൾ പ്രിൻസിപ്പൽ ഒപ്പിട്ട ചെക്കിന്റെ ചിത്രങ്ങൾ വൈറൽമഹാരാഷ്ട്രയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനിൽ ആയിരുന്നു ജീവനൊടുക്കിയത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷം ആയിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഇയാൾ നീറ്റ് യുജി 2025 പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിക്കുകയും ഒബിസി വിഭാഗത്തിൽ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.The post കടുത്ത മാനസിക സമ്മർദം: ഛത്തീസ്ഗഡിൽ നീറ്റ് പരീക്ഷാര്ത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി appeared first on Kairali News | Kairali News Live.