ഏഷ്യാ കപ്പ് ആവേശം കെട്ടടങ്ങും മുമ്പ് ആരംഭിച്ച വനിതാ ക്രക്കറ്റ് ലോകകപ്പിന്റെ കന്നിയങ്കത്തിൽ ശ്രീലങ്കൻ വനിതകൾക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ഇന്ത്യൻ വനിതാ ടീം. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മ‍ഴ കാരണം 47 ഓ‍വറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓ‍വറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി.തുടക്കത്തിലെ തന്നെ ഇന്ത്യയുടെ പ്രതീക്ഷയായ സ്മൃതി മന്ദാനെയ പുറത്താക്കി ശ്രീലങ്ക ആദ്യ പ്രഹരം ഏൽപ്പിച്ചു. കളി 11 ഓവറുകൾ പിന്നിട്ടപ്പോൾ മ‍ഴ തടസമായി എത്തുകയും ചെയ്തു. മ‍ഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ പ്രതീക റാവലും ഹർലിൻ ഡിയോളും ചേർന്ന് സ്കോർ ബോർഡ് പതുക്കെ കെട്ടിപ്പടുക്കുവാൻ ആരംഭിച്ചു.Also Read: ‘ഏഷ്യാ കപ്പിലെ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കണ്ടത്’: സഞ്ജു സാസംണ്‍ഇരുവരും ചേർന്ന് 50തിലധികം റൺസിന്റെ പാർടർഷിപ്പാണ് പടുത്തുയർത്തിയത്. 37 റൺസെടുത്ത പ്രതീക റാവൽ പുറത്തായതിനെ തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ സ്കോർബോർഡ് മുന്നോട്ട് ചലപ്പിച്ച് കൊണ്ടിരുന്നപ്പോൾ മധ്യനിര ഓവറിൽ ഇന്ത്യൻ ബാറ്റർമാർക്ക് നേരെ ഇടിത്തീ പോലെ എത്തിയ ഇനോക രണവീരയുടെ പന്തുകൾ ഇന്ത്യൻ വിക്കറ്റുകൾ ‍വീ‍ഴ്ത്തി കൊണ്ടെയിരുന്നു.124ന് ആറ് എന്ന നിലയിലേക്ക് പതിച്ച ഇന്ത്യൻ ടീമിനെ ദീപ്തി ശർമയുടയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. നാല് തവണയാണ് ശ്രീലങ്കൻ ഫീൽഡർമാർ അമൻജോതിനെ കൈവിട്ടത്. 269 റൺസാണ് ഇന്ത്യ നേടിയതെങ്കിലും ഡിഎൽഎസ് പ്രകാരം അത് 270 ആയി. ശ്രീലങ്കയുടെ വിജയലക്ഷ്യം 271 റൺസാണ്.The post ലോകകപ്പ് കന്നിയങ്കത്തിൽ ശ്രീലങ്കയ്ക്കെതിരെ പൊരുതാവുന്ന സ്കോർ നേടി ഇന്ത്യൻ വനിതകൾ appeared first on Kairali News | Kairali News Live.