രാജ്യാന്തര മാധ്യമോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Wait 5 sec.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം: മുഖ്യമന്ത്രികേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമോത്സവം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച കാലത്ത് നിന്നും മാധ്യമ പ്രവർത്തനം വലിയതോതിൽ മാറി. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാവുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്ടമാകുന്നിടത്ത് ജനാധിപത്യം അവസാനിക്കും. ഭരണഘടന വെല്ലുവിളി നേരിടും. വിമർശനാത്മക ചിന്ത അവസാനിക്കും. വ്യാജ വാർത്തകൾ ആധിപത്യം നേടും. ഇതില്ലാതാക്കാൻ നാം ഒറ്റക്കെട്ടായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ പലസ്തീൻ ഐക്യദാർഢ്യ രേഖ ഫലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വേഷിന് മുഖ്യമന്ത്രി കൈമാറി. ശ്രദ്ധേയരായ മാധ്യമപ്രവർത്തകർക്കുള്ള വിവിധ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.2024 ലെ മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം ആഫ്രിക്കൻ മാധ്യമപ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങി. 2022, 24 വർഷങ്ങളിലെ ഇന്ത്യൻ മീഡിയ പേഴ്‌സൺ പുരസ്‌കാരം, യഥാക്രമം കരൺ ഥാപ്പർ, രാജദീപ് സർദേശായി എന്നിവർ ഏറ്റുവാങ്ങി. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷനായിരുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, പ്രഭാവർമ്മ, മറ്റു മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.