ശബരിമലയുടെ വികസനത്തിന് എല്ലാകാലവും ഇടപെട്ടത് ഇടതുപക്ഷ സര്‍ക്കാര്‍: ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Wait 5 sec.

അയ്യപ്പസംഗമം കേരള സര്‍ക്കാര്‍ ചേര്‍ന്ന് നടത്തിയപ്പോള്‍ ഇടതുപക്ഷ ഗവണ്‍മെൻ്റിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ യാതൊരു പക്ഷാഭേദം കാണിക്കാതെ ഒരു പരിപാടി സംഘടിപ്പിച്ചതിന് ഇപ്പോള്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ശബരിമലയുടെ വികസനത്തിന് എന്നും എപ്പോ‍ഴും ഇടതുപക്ഷ സര്‍ക്കാരാണ് ഒപ്പം നിന്നിട്ടുള്ളതെന്ന് സമര്‍ത്ഥിക്കുന്നതാണ് കൈരളി ന്യൂസ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജീവൻ കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ചരിത്രത്തിലേക്കൊന്ന് ചികഞ്ഞ് നോക്കിയാല്‍ ഇ എം എസ് കേരളം ഭരിക്കുന്ന കാലത്താണ് ശബരിമലയുടെ വികസനത്തിന് വേണ്ടിയുള്ള ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അത്രയധികം ശോചനീയാവസ്ഥയിലായിരുന്ന ശബരിമലയെ പിടിച്ചുയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ ജ്യോതി എന്ന പരിപാടി കൊണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രയാണം കൊണ്ട് തെക്കേ ഇന്ത്യയില്‍ ശബരിമല എന്ന തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് എല്ലാവരും അറിയാനിടയായി. അയ്യപ്പ ജ്യോതിക്ക് ശേഷമാണ് ശബരിമലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമി‍ഴ്, കന്നട, ആന്ധ്ര പത്രങ്ങളില്‍ വരാനായി തുടങ്ങിയത്. പിന്നീട് ഭക്തര്‍ ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനായി തുടങ്ങി. ഇന്നും അത്തരത്തിലുള്ള ഒരു ലക്ഷ്യത്തിലൂന്നിയാണ് ആഗോള അയ്യപ്പ സംഗമവും നടത്തിയത്. ആഗോള തലത്തില്‍ ശബരിമലയെ പ്രശസ്തമാക്കുക എന്ന ലക്ഷ്യത്തോടെ.ALSO READ: ‘മോദി ഭരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത പോലും ചോദ്യചിഹ്നത്തിൽ’; വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡി രാജദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്ന സമയത്താണ് ഇ എം എസ് അധികാരത്തില്‍ വരുന്നത്. ഐക്യ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നിട്ടും 1967ല്‍ ഇടതുപക്ഷക്കാര്‍ ഭരിച്ച ദേവസ്വം ബോര്‍ഡ് മുൻകൈയ്യെടുത്താണ് ശബരിമലയിലെ കൊടിമരം ആദ്യമായി സ്വര്‍ണ്ണം പൂശുന്നത്. പമ്പയിൽ ഇന്ന് കാണുന്ന ഗണപതി ക്ഷേത്രം , ഹനുമാൻ ക്ഷേത്രം , ശ്രീരാമ ക്ഷേത്രം എന്നിവയുടെ പ്രതിഷ്ഠ നടക്കുന്നതും കാടായിരുന്ന പമ്പയുടെ സമഗ്ര പുരോഗതിക്ക് തുടക്കം കുറിച്ചതും ഈ ഇടതുപക്ഷ ബോർഡാണ്. ശബരിമലയിലേക്ക് ആദ്യമായി കറൻ്റെത്തുന്നത് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയായ എം എൻ ഗോവിന്ദൻ നായർ കാരണമാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദിവസം സർക്കാർ ചിലവിൽ നടന്നിരുന്ന ബ്രാഹ്മണ സദ്യ നിർത്തലാക്കി സമൂഹ്യ സദ്യയാക്കി മാറ്റുന്നതും ഈ ബോർഡാണ്.ആഗോള അയ്യപ്പ സംഗമം LDF സർക്കാർ ഹിന്ദു വോട്ട് നേടാനും ശബരിമല കലാപ കാലത്തെ മുറിവ് ഉണക്കാനും വേണ്ടി നടത്തുന്നതെന്നാണ് ചിലർ പറയുന്നത്. സത്യത്തിൽ ശബരിമലയുടെ വികസനത്തിന് വേണ്ടി ഇടതുപക്ഷ സർക്കാരുകൾ ചെയ്ത നൻമകളും ക്ഷേമ പ്രവർത്തനങ്ങളും തിരസ്കരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഒരു നുണയാണിത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം1967-ൽ ഇ എം എസ് കേരളം ഭരിക്കുമ്പോൾ ആണ് ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി നടക്കുന്നത്. പുന്നപ്ര വയലാർ സമരനായകനായ പി കെ ചന്ദ്രാനന്ദനും , അന്ന് ഇടതുപക്ഷത്തിൻ്റെ ഭാഗമായ RSP നേതാവ് പ്രാക്കുളം ഭാസിയും അടങ്ങുന്ന ദേവസ്വം ബോർഡ് ആണ് ‘അയ്യപ്പ ജ്യോതി’ എന്ന് പേരിട്ട ഈ പരിപാടിയുടെ മുഖ്യ നടത്തിപ്പുകാർ .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് , കർണ്ണാടക , ആന്ധ്ര എന്നിവടങ്ങളിൽ അയ്യപ്പ ജ്യോതിപ്രയാണം നടത്തി . ഗ്രാമഗ്രാമന്തരങ്ങളിലൂടെ നടന്ന ഈ പ്രയാണമാണ് ശബരിമലയെ തെക്കേ ഇന്ത്യയിൽ പ്രശസ്തമാക്കിയത്. ശബരിമല ക്ഷേത്രത്തെ പറ്റി നിരന്തരം വാർത്തകൾ തമിഴ് , കന്നട , ആന്ധ്ര പത്രങ്ങളിൽ വന്ന് തുടങ്ങിയത് ഈ അയ്യപ്പ ജ്യോതി പരിപാടിക്ക് ശേഷമാണ് . ഈ വാർത്തകൾക്ക് പിന്നാലെ അന്യ സംസ്ഥാനത്തെ ഭക്തർ കൂട്ടത്തോടെ പ്രവഹിക്കാൻ തുടങ്ങി. അതുവരെ രണ്ട് ലക്ഷം പേർ പ്രതിവർഷം തീർത്ഥാടനം നടത്തിയിരുന്ന ഈ കാനന ക്ഷേത്രത്തിൻ്റെ കീർത്തി തെക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ വരെ എത്തി . ഇതോടെ വൻ തോതിൽ അന്യ സംസ്ഥാനക്കാരായ അയ്യപ്പൻമാർ കേരളത്തിലേക്ക് എത്തിതുടങ്ങി. സ്വാമി അയ്യപ്പൻ സിനിമ എല്ലാം ഇറങ്ങുന്നതിനും മുൻപാണ് ഇതെല്ലാം നടന്നത്.ദേവസ്വം ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങുകയും അമ്പലത്തിലെ പൂജാരിമാർ പോലും ചരിത്രത്തിലാദ്യമായി കൊടിപിടിച്ച് സമരം ചെയ്യുകയും ചെയ്ത ഘട്ടത്തിലാണ് 1967ൽ EMS അധികാരത്തിൽ വരുന്നത് . ദേവസ്വം ജീവനക്കാർക്ക് കടം നൽകില്ല എന്ന് ചില കടകളിൽ ബോർഡ് എഴുതി വെച്ചിരുന്ന കാലമാണ് അത്. 1949 മുതൽ പല കാലഘട്ടങ്ങളിലായി ഐക്യ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയുമായ ആർ ശങ്കർ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളോ കോൺഗ്രസ് സർക്കാരുകൾ ശുപാർശ ചെയ്യുന്ന അംഗങ്ങളോ ആണ് TDB ബോർഡിൻ്റെ തലപ്പത്ത് ഉണ്ടായിരുന്നത് എന്നോർക്കണം .ഇടതുപക്ഷക്കാർ ഭരിച്ച 1967 കാലത്തെ ദേവസ്വം ബോർഡ് മുൻകൈ എടുത്താണ് ശബരിമലയിലെ കൊടിമരം ആദ്യമായി സ്വർണ്ണം പൂശുന്നത്. അതുവരെ മണ്ഡല – മകരവിളക്ക് എന്നീ രണ്ട് ഉൽസവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.അയ്യപ്പൻ്റെ ജൻമനാളായ ഉത്രം നാളിൽ അവസാനിക്കുന്ന വിധത്തിൽ ആറാട്ടോട് കൂടിയ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉൽസവം ആദ്യമായി ആരംഭിക്കുന്നതും ആ ബോർഡ് അധികാരത്തിലിരിക്കുമ്പോൾ ആണ്. മല കയറാൻ കഴിയാത്ത സ്ത്രീകൾ പമ്പയിൽ വന്ന് അയ്യപ്പവിഗ്രഹം തൊഴുന്ന ചടങ്ങ് തുടക്കം കുറിക്കപ്പെടുന്നതും ആ ഘട്ടത്തിലാണ് .ആദ്യ വർഷം ആറാട്ട് നടന്നത് ക്ഷേത്രത്തിനടുത്തെ ഭസ്മ കുളത്തിലായത് വിവാദം ആയതിനെ തുടർന്ന് പമ്പയിൽ പ്രത്യേക കടവ് നിർമ്മിച്ച് രണ്ടാം വർഷം മുതൽ ആറാട്ട് പമ്പയിൽ നടത്തിയാൽ മതി എന്ന് തീരുമാനിക്കുന്നതും ഈ ഭരണസമിതിയാണ്.പമ്പയിൽ ഇന്ന് കാണുന്ന ഗണപതി ക്ഷേത്രം , ഹനുമാൻ ക്ഷേത്രം , ശ്രീരാമ ക്ഷേത്രം എന്നീവയുടെ പ്രതിഷ്ഠ നടക്കുന്നതും കൊടുങ്കാട് ആയിരുന്ന പമ്പയുടെ സമഗ്ര പുരോഗതിക്ക് തുടക്കം കുറിച്ചതും ഈ ഇടതുപക്ഷ ബോർഡ് ആണ്. 1967 വരെ ചാലക്കയം വരെ മാത്രമേ കെ എസ് ആർടിസി ബസ് ചെല്ലുമായിരുന്നുള്ളു . അതിന് ശേഷം നടക്കണം, ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ രണ്ട് ബസുകൾ ദേവസ്വം ബോർഡ് വാങ്ങിയതും അതുവഴി സർവ്വീസ് നടത്തിയതും ആ ഭരണസമിതിയാണ്. പമ്പയിലേക്ക് റോഡ് എന്ന ആവശ്യം അന്നേ ഉണ്ടെങ്കിലും വനം വകുപ്പിൻ്റെ കടുത്ത എതിർപ്പ് അന്നേ ഉണ്ടായിരുന്നു. ആദ്യം അവിടെ ടോൾ ഗേറ്റ് ആരംഭിക്കുകയും , പിന്നാലെ റോഡിൻ്റെ വീതി കൂട്ടി ഉമസ്ഥാവകാശം ദേവസ്വം ബോർഡിലേക്ക് ലഭിക്കുന്നതിനും ഇവർ നടത്തിയ ശ്രമങ്ങൾ അന്യാദൃശ്യമാണ്. 1973-ൽ ശബരിമല ദർശനത്തിന് വന്ന ഇന്ത്യൻ പ്രസിഡൻ്റ് വിവി ഗിരിക്ക് വേണ്ടിയാണ് പമ്പ വരെ റോഡ് നിർമ്മിച്ചത് എന്നും ഓർക്കണം.പമ്പയിൽ നിന്ന് മുകളിലേക്കുള്ള ദുർഘടമായ യാത്ര ആയാസരഹിതമാക്കാൻ ആലപ്പുഴയിൽ നിന്ന് തൊഴിലാളികളെ കൊണ്ട് നിർത്തി മുകളിലേക്ക് റോഡ് വെട്ടിയത് ബോർഡ് അംഗമായ പി.കെ ചന്ദ്രാനന്ദൻ്റെ നേതൃത്വത്തിലാണ്. പുന്നപ്ര വയലാർ സമര നായകനും കമ്മ്യൂണിസ്റ്റുകരനുമായ പി.കെ ചന്ദ്രാനന്ദൻ്റെ നാമധേയത്തിലാണ് ഇന്നും ആ റോഡ് അറിയപ്പെടുന്നതും. ഫാക്ടിൻ്റെ ചെയർമാനായിരുന്ന എം കെ കെ നായരെ അധ്യക്ഷനാക്കി ആദ്യമായി ശബരിമല വികസന അതോറിറ്റി ഉണ്ടാക്കുന്നതും 1967 ലെ ആ ബോർഡിൻ്റെ കാലത്താണ്.ഘോരവനമായിരുന്ന ശബരിമലയിലേക്ക് വൈദ്യുതി ലൈൻ വലിക്കുന്നതും , ശബരിമലയിൽ വെളിച്ചം എത്തുന്നതും ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി കാരണമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയും , പിൽക്കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയായ സഖാവ് എം എൻ ഗോവിന്ദൻ നായർ വിദ്യുച്ഛക്തി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം താൽപര്യമെടുത്താണ് ശബരിമലയിൽ കറൻ്റ് എത്തുന്നത്. ഈ ബോർഡിൻ്റെ കാലത്താണ് സർക്കാർ പണം ചിലവഴിക്കാതെ ഡോണർ ഹൗസുകൾ നിർമ്മിക്കുക എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദിവസം സർക്കാർ ചിലവിൽ നടന്നിരുന്ന ബ്രാഹ്മണ സദ്യ നിർത്തലാക്കി സമൂഹ്യ സദ്യയാക്കി മാറ്റുന്നതും ഈ ബോർഡ് ആണ്. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസായ ഹിന്ദുമതത്തിലെ എല്ലാ ജാതിയിലുംപ്പെട്ടവർ പൂജ വിധികൾ പഠിക്കാൻ തന്ത്ര വിദ്യാലയം തുടങ്ങിയതും ഈ ബോർഡ് ആണ്. ഇടതുപക്ഷ ബോർഡ് അധികാരത്തിലിരിക്കുമ്പോൾ ആണ് പരുമല കോളേജ് , ഇടുക്കി ശബരിഗിരി കോളേജ് എന്നീവ ആരംഭിക്കുന്നത്. 1977 ല്‍ ഇത് അടച്ചുപൂട്ടി സർക്കാർ ഏറ്റെടുത്തു. അതാണ് ഇന്നത്തെ കട്ടപ്പന ഗവൺമെന്റ് കോളേജ് തുടങ്ങിയത്. LDF ബോർഡ് തുടങ്ങിയത് UDF ബോർഡ് പൂട്ടി എന്ന് ചുരുക്കം. ഇങ്ങനെ എണ്ണിയാൽ തീരാത്ത അത്ര കാര്യങ്ങൾ ഇനിയും പറയാനുണ്ട്.ആഗോള അയ്യപ്പ സംഗമം LDF സർക്കാർ ഹിന്ദു വോട്ട് നേടാനും , ശബരിമല കലാപ കാലത്തെ മുറിവ് ഉണക്കാനും വേണ്ടി നടത്തുന്നതെന്നാണ് ചിലർ പറയുന്നത്. സത്യത്തിൽ ശബരിമലയുടെ വികസനത്തിന് വേണ്ടി ഇടതുപക്ഷ സർക്കാരുകൾ ചെയ്ത നൻമകളും ക്ഷേമ പ്രവർത്തനങ്ങളും തിരസ്കരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഒരു നുണയാണിത്. ഈ ഫോട്ടോയിൽ ഉള്ള വ്യക്തിയുടെ പേര് കൃഷ്ണ സ്വാമി എന്നാണ്. 1965 -ൽ വീട്ടിൽ നിന്ന് ഒളിച്ചോടി ശബരിമലയിൽ വന്നതാണ് ഇദ്ദേഹം. പിന്നീട് കൂലിപണിയായി , കഴിഞ്ഞ 60 വർഷമായി ഇദ്ദേഹം ശബരിമലയിൽ ഉണ്ട്.കഴിഞ്ഞ 30 വർഷമായി ഫോറസ്റ്റ് വാച്ചർ ആണ്. ശബരിമലയുടെ ഭാഗമായി ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയ വ്യക്തിയാണ് കൊല്ലം കടയ്ക്കൽ ചിതറ സ്വദേശിയായ കൃഷ്ണ സ്വാമി . അഞ്ച് വർഷങ്ങൾക്ക് മുൻപ് ശബരിമലയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൻ്റെ വരാന്തയിൽ വെച്ച് ഞാൻ ഇദ്ദേഹത്തെ ഇൻ്റവ്യു ചെയ്തിരുന്നു .The post ശബരിമലയുടെ വികസനത്തിന് എല്ലാകാലവും ഇടപെട്ടത് ഇടതുപക്ഷ സര്‍ക്കാര്‍: ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു appeared first on Kairali News | Kairali News Live.