മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വീഡിയോ; ക്രൈം നന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ തള്ളി

Wait 5 sec.

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വീഡിയോ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം നന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതിയാണ് ക്രൈം നന്ദകുമാറിന്റെ ജാമ്യപേക്ഷ തള്ളിയത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ വീഡിയോ പ്രസിദ്ധീകരിച്ചതിന് കൊച്ചി സൈബർ പൊലീസാണ് നന്ദകുമാറിനെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് ക്രൈം നന്ദകുമാറിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ പ്രകോപനമുണ്ടാക്കുന്നതിന് എതിരായ വകുപ്പുള്‍പ്പെടെയാണ് ക്രൈം നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.Also Read: ഷാർജയിലെ അതുല്യയുടെ മരണം: സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി; കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതിഅശ്ലീല പരാമര്‍ശത്തോടെയുള്ള തലക്കെട്ട് സഹിതമാണ് സാമൂഹികമാധ്യമങ്ങള്‍ അധിക്ഷേപകരമായ വീഡിയോ ക്രൈം നന്ദകുമാര്‍ പ്രചരിപ്പിച്ചത്.നടി ശ്വേതാ മേനോനെതിരെ അപകീര്‍ത്തകരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിന് മുൻപ് പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി കൂടിയാണ് ക്രൈം നന്ദകുമാര്‍. ശ്വേത മേനോന്റെ പരാതി പ്രകാരം ഐടി നിയമം പ്രകാരമാണ് പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.The post മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വീഡിയോ; ക്രൈം നന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ തള്ളി appeared first on Kairali News | Kairali News Live.