‘പൗരത്വ രജിസ്റ്റർ വളഞ്ഞ വ‍ഴിയിലൂടെ നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള നീക്കം’; എസ്ഐആർ കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

Wait 5 sec.

പൗരത്വ രജിസ്റ്റർ വളഞ്ഞ വഴികളിലൂടെ നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് എസ്ഐആറെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എസ്ഐആർ വിഷയത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്നു വന്നിട്ടുണ്ട്. ബിഹാറിൽ നടന്ന എസ്ഐആർ പ്രക്രിയ അത്തരം ആശങ്കകൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിന്‍റെ താൽപര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് ഇടപെടുകയാണ്.കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വക്കിൽ നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തിലെ തീവ്ര പരിശോധന നടക്കുന്ന കാര്യമല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഈ ഘട്ടത്തിലാണ് കേരളത്തെ ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യം ഉന്നയിച്ചത്. ഇതിനെ ഇടതുപക്ഷ മുന്നണി പിന്തുണയ്ക്കുന്നു. എസ്ഐആർ ഒരു കാരണവശാലും കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ല. കേരള നിയമസഭ ഏകകണ്ഠേനെ സർക്കാർ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ; ‘മോദി ഭരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത പോലും ചോദ്യചിഹ്നത്തിൽ’; വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡി രാജവോട്ടർ പട്ടിക പുതുക്കുന്നത് സുതാര്യമായിരിക്കണം. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയണം. വോട്ടർപട്ടിക പരിഷ്കരിക്കാൻ പാടില്ല എന്ന നിലപാട് എൽഡിഎഫിന് ഇല്ല. ചില വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും, വർഗീയ താൽപര്യവും മുൻനിർത്തി ഉള്ളതാണ് നിലവിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണമെന്നും അദ്ദേഹം വിമർശിച്ചു. വോട്ടർ പട്ടികയിൽ അനർഹർ കടന്നു കൂടിയാൽ അവരെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള സംവിധാനം കേരളത്തിൽ ഉണ്ടെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.വോട്ടർ പട്ടിക പരിഷ്കരണത്തെ തുറന്നുകാണിക്കാൻ കേരളത്തിൽ ശക്തമായ ജനമുന്നേറ്റം നടത്തണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയത്തിൽ എകെജി പഠനഗവേഷണ കേന്ദ്രം വിപുലമായ സെമിനാർ ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും എസ്ഐആർ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പരിപാടികൾ നടത്തും. ഒക്ടോബർ 21 മുതൽ 27 വരെ ഓരോ ജില്ലയിലും സെമിനാർ കൂട്ടായ്മകൾ സായാഹ്ന ധർണ, പ്രകടനം, പൊതുയോഗം എന്നിങ്ങനെ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘പൗരത്വ രജിസ്റ്റർ വളഞ്ഞ വ‍ഴിയിലൂടെ നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള നീക്കം’; എസ്ഐആർ കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.