'കാന്താര'യിൽ വർക്ക് ചെയ്യുന്നത് പ്രഷർ ആയിരുന്നില്ല, എക്സൈറ്റ്മെന്റ്: രുക്മിണി വസന്ത് അഭിമുഖം

Wait 5 sec.

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം 'കാന്താര: ചാപ്റ്റർ 1' റിലീസിന് ഇനി ദിവസങ്ങൾ മാത്രം. 2022-ൽ പുറത്തിറങ്ങിയ 'കാന്താര'യുടെ പ്രീക്വലായി എത്തുന്ന സിനിമയിൽ തെന്നിന്ത്യൻ താരം രുക്മിണി വസന്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു രുക്മിണി വസന്ത്.'കാന്താര'യുടെ ലോകത്തേക്ക്'സപ്ത സാഗരദാചെ എല്ലോ' എന്ന സിനിമയിലെ എന്റെ പ്രകടനം കണ്ടിട്ടാണ് റിഷബ് സാർ എന്നെ 'കാന്താര'യിലേക്ക് ക്ഷണിച്ചത്. ആ സിനിമയുടെ അണിയറപ്രവർത്തകരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എന്നാൽ ആ ചിത്രം കണ്ടയുടൻ അദ്ദേഹം എനിക്ക് റോൾ ഓഫർ ചെയ്തിരുന്നില്ല. ഒരു വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് ക്ഷണിച്ചത്.കാന്താരയിലെ കഥാപാത്രംകഥാപാത്രത്തെക്കുറിച്ച് കൂടുതലായി ഇപ്പോൾ പറയാനാകില്ല. ‘കനകാവതി’ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥ നടക്കുന്ന പ്രദേശത്തെ രാജകുടുംബത്തിലെ അംഗമാണ്. ഏറെ ഡെപ്തും സ്കോപ്പും ഉള്ള കഥാപാത്രമാണിത്. അതിനാൽ തന്നെ ഇതു ചെയ്യാൻ ഞാൻ വളരെ എക്സൈറ്റഡായിരുന്നു. ഈ കഥാപാത്രത്തിനായി വാള്പയറ്റും മറ്റ് ആയോധനകലകളുമൊക്കെ അഭ്യസിക്കേണ്ടി വന്നു. അത് ട്രെയ്ലറിൽ തന്നെ കാണാം.തയ്യാറെടുപ്പുകൾആക്ഷൻ രംഗങ്ങളുടെ ഭാഗമായതിനാൽ വാള്പയറ്റും കുതിരയോട്ടവും പ്രത്യേകമായി പരിശീലനം എടുത്തു. അതിനൊപ്പം സാധാരണ ജിം ട്രെയിനിംഗും നടത്തി.ആദ്യമായി മിത്തോളജിക്കൽ സിനിമയിൽനമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ നിന്ന് പൂർണമായും വ്യത്യസ്തമായ ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അന്ന് മനുഷ്യരുടെ ശരീഭാഷ, പെരുമാറ്റരീതി എന്നിവ പഠിക്കേണ്ടി വന്നു. അതിനായുള്ള മുന്നൊരുക്കങ്ങൾ എല്ലാം ഞാൻ ഏറെ എൻജോയ് ചെയ്തു.കാന്താര ആദ്യഭാഗത്തിന്റെ വിജയം നൽകുന്ന പ്രചോദനംകാന്താരയുടെ ആദ്യഭാഗം വലിയ വിജയമായതിനാൽ അമിത പ്രതീക്ഷകൾ ഉണ്ടായേക്കാം. എന്നാൽ ആ പ്രതീക്ഷകളെ പ്രഷറായി കാണാതെ പ്രചോദനമായി കാണണമെന്നാണ് റിഷബ് സാറിന്റെ നിലപാട്. പ്രഷർ അധികമായാൽ അത് വർക്കിനെ ബാധിക്കും. അതിനാൽ, സിനിമാപ്രേമികൾക്ക് കാന്താരയുടെ ലോകം കാണിക്കണമെന്ന ലക്ഷ്യത്തിലാണ് ഞങ്ങൾ പ്രവർത്തിച്ചത്.റിഷബ് ഷെട്ടി – സംവിധായകനും നടനുംഅതിഗംഭീരമായ അനുഭവം. അദ്ദേഹം ഒരു മൾട്ടിടാസ്കറാണ്. ഒരാൾ ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് കാണുന്നത് പ്രചോദനമാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്.മലയാളത്തിന്റെ സ്വന്തം ജയറാമിനൊപ്പംജയറാം സാറിനൊപ്പമുള്ള വർക്ക് എക്സ്പീരിയൻസ് ഒരിക്കലും മറക്കാനാവാത്തതാണ്. മികച്ച നടനും അതുപോലെ മികച്ച വ്യക്തിയുമാണ് അദ്ദേഹം. ഏറെ നേരം അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നു - കൂടുതലും സിനിമാനുഭവങ്ങളെയും മുൻകാല വർക്കുകളെയും കുറിച്ചായിരുന്നു. അതുപോലെ, അദ്ദേഹം മികച്ച രീതിയിൽ ചെണ്ട കൊട്ടുമല്ലോ. അതിന്റെ നിരവധി വീഡിയോകളും എനിക്ക് കാണിച്ചുതന്നിട്ടുണ്ട്.'ടോക്സിക്', 'ഡ്രാഗൺ' സിനിമകളിൽ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകൾ?ഇപ്പോൾ ആ റിപ്പോർട്ടുകൾ സംബന്ധിച്ച് ഒന്നും പറയാൻ കഴിയില്ല. അതാത് സിനിമകളുടെ അണിയറപ്രവർത്തകരാണ് അപ്ഡേറ്റുകൾ നൽകേണ്ടത്.മലയാളത്തിലേക്ക് എപ്പോൾ?ഇതുവരെ മലയാളത്തിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ ഏറെ ആഗ്രഹമുണ്ട്. നിരവധി നല്ല മലയാള സിനിമകൾ കണ്ടാണ് വളർന്നത്. മമ്മൂട്ടി സാർ, മോഹൻലാൽ സാർ, ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, അഞ്ജലി മേനോൻ… ഇഷ്ടപ്പെടുന്ന മലയാളം സിനിമാപ്രവർത്തകർ അനേകം ഉണ്ട്.'കാന്താര'യെ പ്രേക്ഷകർ ഏറ്റെടുക്കുംകാന്താരയുടെ പ്രമോഷൻ യാത്രകളിൽ എല്ലായിടത്തും വലിയ സ്നേഹം ലഭിച്ചു. എല്ലാവരും ഈ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രേക്ഷകർ സിനിമയെ ഏറ്റെടുക്കുക, അത് തന്നെയാണ് എന്റെ വലിയ ആഗ്രഹം.