കുട്ടിക്കാലത്തെ സ്പൈഡർമാനെ വീണ്ടും തിയേറ്ററിൽ കാണാം; സൂപ്പര്‍ ഹീറോയെ റി റിലീസ് ചെയ്യാനൊരുങ്ങി സോണി

Wait 5 sec.

വലയില്‍ തൂങ്ങിവന്ന് വില്ലന്മാരെ ഇടിച്ചിടുന്ന സൂപ്പര്‍ഹീറോ. കുട്ടിക്കാലത്തെ അവിസ്മരണീയമാക്കിയ ആ പ‍ഴയ സ്പൈഡിയെ വീണ്ടും തിയേറ്ററില്‍ കാണാം. നവംബർ, ഡിസംബർ മാസങ്ങളിലായി സ്പൈഡര്‍മാൻ സിനിമകള്‍ ഇന്ത്യയില്‍ റി റിലീസ് ചെയ്യുമെന്ന് സോണി അറിയിച്ചു.ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റ് ഇന്ത്യ ചിത്രങ്ങളുടെ റി റിലീസ് വിവരങ്ങള്‍ പങ്കുവെച്ചത്. ‘സ്പൈഡര്‍മാൻ ഈസ് സ്വിങ്ങിങ് ബാക്ക് ഇൻടു സിനിമാസ്’ എന്ന കുറുപ്പോടെ നൊസ്റ്റാള്‍ജിയയിലേക്ക് വീണ്ടും പോകാം എന്നും കാപ്ഷനില്‍ സോണി പറയുന്നുണ്ട്.സ്‌പൈഡർമാൻ (2002), സ്‌പൈഡർമാൻ 2 (2004), സ്‌പൈഡർമാൻ 3 (2007) എന്നീ ചിത്രങ്ങള്‍ നവംബർ 14നും. ദി അമേസിംഗ് സ്പൈഡർമാൻ (2012), ദി അമേസിംഗ് സ്പൈഡർമാൻ 2 (2014) എന്നിവ നവംബർ 21ന് റിറിലീസ് ചെയ്യും. സ്‌പൈഡർമാൻ: ഹോംകമിംഗ് (2017), സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്‌പൈഡർമാൻ: നോ വേ ഹോം (2021) എന്നീ ചിത്രങ്ങൾ നവംബർ 28ന് വീണ്ടും തിയേറ്ററിലേക്ക് എത്തും.Also Read: ജീത്തു ജോസഫ് ത്രില്ലര്‍ ‘മിറാഷ്’ ഒടിടിയിലേക്ക്: എവിടെ, എപ്പോള്‍ കാണാംഡിസംബർ 5 ന് സ്പൈര്‍മാന്റെ മ‍ള്‍ട്ടിവേ‍ഴ്സ് കാണിക്കുന്ന അനിമേഷൻ ചിത്രം സ്പൈഡർ-വേഴ്‌സും റിലീസ് ചെയ്യും. ഐക്കണിക് കഥകളും പുതിയ പ്രേക്ഷകർക്ക് അനുഭവിക്കാനും, സ്പൈഡര്‍മാൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വീണ്ടും ചിത്രങ്ങള്‍ ആസ്വദിക്കാൻ വീണ്ടും അവസരമൊരുക്കുകയാണെന്ന് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജരും മേധാവിയുമായ ഷോണി പഞ്ഞിക്കാരൻ പറഞ്ഞു.The post കുട്ടിക്കാലത്തെ സ്പൈഡർമാനെ വീണ്ടും തിയേറ്ററിൽ കാണാം; സൂപ്പര്‍ ഹീറോയെ റി റിലീസ് ചെയ്യാനൊരുങ്ങി സോണി appeared first on Kairali News | Kairali News Live.