കണിമംഗലം കൊലപാതകക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഒല്ലൂര്‍ സ്വദേശി മനോജ്, രണ്ടാം പ്രതി കണിമംഗലം വേലപ്പറമ്പില്‍ ജോര്‍ജ്ജിന്‍റെ ഭാര്യ ഷൈനി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതികളായ മനോജിന് 19 വർഷവും ഷൈനിക്ക് 14 വർഷവും തടവാണ് കോടതി വിധിച്ചത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് ഒരുലക്ഷം വീതം മരിച്ച വിന്‍സന്‍റിന്‍റെ കുടുംബത്തിന് കൈമാറാനും ഉത്തരവിലുണ്ട്. തൃശ്ശൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.Also read: കൊട്ടിയത്ത് നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽകവർച്ചയ്ക്കിടെയാണ് മോഷണം നടന്നത്. കേസിലെ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. 2014 നവംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കണിമംഗലം സ്വദേശി വിൻസൻറ് , ലില്ലി വിൻസെൻ്റ് എന്നിവരെ മർദ്ദിക്കുകയും മോഷണം നടത്തുകയും ചെയ്യുകയായിരുന്നു. മോഷണത്തിനിടെ വിൻസൻ്റ് കൊല്ലപ്പെട്ട കേസിലാണ് നടപടി.The court has sentenced the accused in the Kanimangalam murder caseThe post കണിമംഗലം കൊലപാതക കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി appeared first on Kairali News | Kairali News Live.