കാസര്‍കോട്∶ ട്രെയിനില്‍ യാത്ര ചെയ്ത കോളേജ് വിദ്യാര്‍ഥിയുടെ ലാപ്ടോപ്പും പെന്‍ഡ്രൈവുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. കുന്നംകുളത്തെ സഭീഷ് (42) ആണ് അറസ്റ്റിലായത്. തലശേരി തിരുവങ്ങാട് സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയുമായ തരുണ്‍ മംഗലാട്ടി (18)യാണ് മോഷണത്തിന് ഇരയായത്. സെപ്റ്റംബര്‍ 22-ന് വൈകീട്ടുള്ള എഗ്മോര്‍ എക്സ്പ്രസില്‍ തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം. വൈകുന്നേരം ആറരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ 35,000 രൂപ വില വരുന്ന ലാപ്ടോപ്പ്, പെന്‍ഡ്രൈവുകള്‍, വസ്ത്രങ്ങള്‍, കോളേജ് ഐഡി കാര്‍ഡ് അടങ്ങിയ ബാഗ് മോഷണം പോയതായി വിദ്യാര്‍ഥി മനസ്സിലാക്കിയത്. ALSO READ; കൊട്ടിയത്ത് നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ബാഗ് ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ശനിയാഴ്ച ഉച്ചയോടെ മംഗളൂരുവില്‍ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. എസ് ഐ മാരായ എം വി പ്രകാശന്‍, സനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ്, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ് ജോസ്, ആര്‍ പി എഫ് ഉദ്യോഗസ്ഥരായ അജീഷ്, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്.The post കാസര്കോട് ട്രെയിൻ യാത്രക്കിടെ കോളേജ് വിദ്യാര്ഥിയുടെ ലാപ്ടോപ്പ് മോഷ്ടിച്ചയാൾ പിടിയിൽ appeared first on Kairali News | Kairali News Live.