'ഒരു മില്യൺ വ്യൂസ്, ഒരു മില്യൺ നന്ദി'; ശ്രദ്ധ നേടി 'പാതിരാത്രി' ടീസർ, നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ

Wait 5 sec.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന ഒരുക്കുന്ന 'പാതിരാത്രി'യുടെ ടീസർ ശ്രദ്ധ നേടുന്നു. അഞ്ചു ദിവസങ്ങൾ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയിരിക്കുന്നത്. ടീസറിന് ലഭിച്ച സ്വീകാര്യതയ്ക്ക് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ഹാരിഷ്, ജാൻസി എന്ന രണ്ടു പോലീസ് കഥാപാത്രങ്ങൾക്കിടയിലെ പ്രണയബന്ധം അവരുടെ വ്യക്തി ജീവിതം,പ്രവചനാതീതമായി അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നിവയാണ് ടീസറിലുടനീളം കാണിക്കുന്നത്. View this post on Instagram A post shared by പാതിരാത്രി (@paathirathrimovie)ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണിത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.