394 കുടുംബങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരം: ചരിത്രമായി തുരുത്തി, രാജ്യത്തിന് തന്നെ മാതൃകയാകുന്ന പുനരധിവാസ പദ്ധതി നാടിന് സമർപ്പിച്ചു

Wait 5 sec.

രാജ്യത്തിന് തന്നെ മാതൃകയായ തുരുത്തി ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയായ തുരുത്തി ഇരട്ട ടവർ. തുരുത്തിയില്‍ സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്ന് നിർമിച്ച ഇരട്ട ഫ്ലാറ്റുകളിലൂടെ 394 കുടുംബങ്ങളുടെ പാർപ്പിടമെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ നിർധന കുടുംബങ്ങളെ കണ്ടെത്തി അവർക്കായാണ് സർക്കാർ ഫ്ലാറ്റുകൾ നിർമിച്ചത്.രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതിയാണ് കൊച്ചി നഗരസഭ യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വീട് ലഭിക്കുന്നവരുടെ സന്തോഷത്തിൽ പങ്കുചേരുകയാണ്. കേന്ദ്രവും സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനവും ചേർന്നാണ് ഫ്ലാറ്റ് സമുച്ചയ പദ്ധതി പൂർത്തിയാക്കിയത്. സഹകരണാത്മക ഫെഡറലിസത്തിന് ഉത്തമ മാതൃകയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വികസനവും ക്ഷേമവും ഉൾക്കൊള്ളുന്ന നവ കേരള സങ്കൽപ്പത്തിന്റെ ദൃഷ്ടാന്തമാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ALSO READ; കലയുടെ രാപ്പകലുകൾക്ക് ജനുവരി 7 ന് കൊടിയേറും: മാറ്റുരക്കുന്നത് 14000 കുരുന്നുകൾ; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും 1,000 രൂപ ഗ്രാൻഡ്കോർപറേഷൻ പ്രദേശത്തെ കൽവത്തി, കൊഞ്ചേരി, തുരുത്തി നഗറുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെയാണ്‌ പുനരധിവസിപ്പിക്കുന്നത്.കോർപ്പറേഷൻ പദ്ധതിയിലാണ് ഒന്നാമത്തെ സമുച്ചയം നിർമിച്ചത്. രണ്ടാമത്തെ സമുച്ചയം കോർപ്പറേഷൻ വേണ്ടി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും നിർമ്മിച്ചു. ഓരോ യൂണിറ്റിലും ഡൈനിങ്‌ / ലിവിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാല്‍ക്കണി, രണ്ടു ശുചിമുറികൾ എന്നിവയുണ്ട്‌. ഇതിനുപുറമേ അങ്കണവാടി കടമുറികൾ പാർക്കിംഗ് സൗകര്യം എന്നിവയും നിർമ്മിച്ചിട്ടുണ്ട് .ആദ്യസമുച്ചയത്തിന് 41.74 കോടി രൂപയും രണ്ടാം സാമുച്ചയത്തിന് 44 കോടി രൂപയും ആണ് നിർമ്മാണ ചിലവ്. ഇന്ന് മുഖ്യമന്ത്രി താക്കോൽ കൈമാറുന്ന തോട് കൂടി 394 കുടുംബങ്ങൾക്ക് സ്വന്തമായി വീട് ലഭിക്കും.The post 394 കുടുംബങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരം: ചരിത്രമായി തുരുത്തി, രാജ്യത്തിന് തന്നെ മാതൃകയാകുന്ന പുനരധിവാസ പദ്ധതി നാടിന് സമർപ്പിച്ചു appeared first on Kairali News | Kairali News Live.