കൊട്ടിയത്ത് നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

Wait 5 sec.

നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. പള്ളിമൺ സ്വദേശി സെയ്ദാലി(18) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ആഗസ്റ്റ് മാസം 8-ാം തീയതി മേവറത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നും ഇരുചക്രവാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ വാഹനവും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.ALSO READ: ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ചു, കരയാതിരിക്കാൻ വായിൽ കല്ല് തിരുകി കയറ്റി; രാജസ്ഥാനിൽ നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും മുത്തച്ഛനും പിടിയിൽകൊട്ടിയം, കണ്ണനല്ലൂർ, ചവറ എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് പി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിഥിൻ നളൻ, പ്രമോദ്കുമാർ, ഷാജി സിപിഒ മാരായ വിനോദ്, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികുടിയത്.The post കൊട്ടിയത്ത് നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.