കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് മോഷണം. പറമ്പിൽ ബസാറിൽ വിഷ്ണുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ചതായാണ് പരാതി. വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെ പറമ്പിൽ ബസാർ മല്ലിശ്ശേരിത്താഴം സ്വദേശി വിഷ്ണുവും കുടുംബവും ബന്ധുവീട്ടിൽ ചടങ്ങിന് പോയി തിരിച്ചെത്തിയപ്പോ‍ഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. കിടപ്പുമുറിയിലെ ഡ്രസിങ്ങ് ടേബിളിലും അലമാരയിലും സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്.ALSO READ; കാസര്‍കോട് ട്രെയിൻ യാത്രക്കിടെ കോളേജ് വിദ്യാര്‍ഥിയുടെ ലാപ്ടോപ്പ് മോഷ്ടിച്ചയാൾ പിടിയിൽവീടിന്‍റെ മുകൾഭാഗത്തെ വാതിലിന്‍റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു. വീടിന് പുറകു വശത്തു കൂടെയാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് കരുതുന്നു. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ആറ് മാസം മുൻപാണ് വിഷ്ണുവിന്‍റെ വിവാഹം കഴിഞ്ഞത്. ഇതടക്കം അറിയാവുന്നയാളാണ് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്.keywords: theft, KozhikodeThe post കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം മോഷ്ടിച്ചു appeared first on Kairali News | Kairali News Live.