നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന തട്ടിപ്പ്; ഇന്ന് നടന്ന പൊതുയോഗം അലങ്കോലപ്പെട്ടു

Wait 5 sec.

തിരുവനന്തപുരം നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പൊതുയോഗം അലങ്കോലപ്പെട്ടു. ആയിരത്തിലധികം ആളുകൾ പൊതുയോഗത്തിൽ പങ്കെടുത്തെങ്കിലും 60 പേർ മാത്രമാണ് ഒപ്പിട്ടത്. ജോയിന്‍റ് രജിസ്‌ട്രാറുടെ നിർദേശം ഉടൻ പാലിക്കണമെന്നും ഭരണസമിതിയെ പിരിച്ചുവിടണമെന്നും സഹകാരികൾ ആവശ്യപ്പെട്ടു. കബളിപ്പിക്കപ്പെട്ട ഉദ്യോഗാർഥികളും പ്രതിഷേധവുമായി എത്തി. കോൺഗ്രസ് ഭരിക്കുന്ന നെടുമങ്ങാട്‌ സഹകരണ അർബൻ ബാങ്കിൽ ഒഴിവില്ലാത്ത തസ്‌തികകളിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയെന്നാണ് പരാതി. ബാങ്കിലെ നിയമനത്തിനായി 16 പേരിൽ നിന്നായി 2 കോടി 65 ലക്ഷം വാങ്ങിയതായി കോൺഗ്രസിലെ ഒരു വിഭാഗം പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു.ALSO READ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും വീട്ടിലിരുന്ന് ബുക്ക് ചെയ്യാൻ സംവിധാനമൊരുങ്ങുന്നുകോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നെടുമങ്ങാട് അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഡിസിസി നേതാക്കളും, ബാങ്ക് ഭാരവാഹികളുമായ തേക്കട അനിൽകുമാർ, ആനാട് ജയൻ, അർജുനൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അനധികൃത നിയമനം, സ്വജനപക്ഷപാതം എന്നിവയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഴിമതി നടത്തിയവരെ പാർട്ടിയിൽ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.തുടർന്ന് അനധികൃതമായി നിയമിച്ചവരെ പിരിച്ചുവിടണമെന്ന്‌ ജോയിന്‍റ് രജിസ്‌ട്രാർ നിർദേശിച്ചിരുന്നു. 15ന്‌ ചേർന്ന ഭരണസമിതിയോഗത്തിലെടുത്ത 112 മുതൽ 118വരെയുള്ള ഭരണസമിതി തീരുമാനങ്ങളും റദ്ദാക്കിയിരുന്നു.The post നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന തട്ടിപ്പ്; ഇന്ന് നടന്ന പൊതുയോഗം അലങ്കോലപ്പെട്ടു appeared first on Kairali News | Kairali News Live.