തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഇനി ഭക്തർക്ക് വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. ഇതിനുള്ള സംവിധാനം ഒരുക്കുകയാണ് ദേവസ്വം ബോർഡ്. ഇതിനായുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് (നാളെ) വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ മന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിക്കും.കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്. വഴിപാട് ബില്ലിങ്ങിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങളും, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും.Also read: സഫ്‌ദർ ഹാഷ്‌മി – ബാദൽ സർക്കാർ പുരസ്‌കാരങ്ങൾ ഡോ. പ്രമോദ് പയ്യന്നൂരിനും പ്രളയൻ ഷണ്മുഖ സുന്ദരത്തിനുംഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം വെബ്സൈറ്റുകളുണ്ടാകും ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും മുഴുവൻ വിവരങ്ങളും ദൈനംദിന പ്രവർത്തനവും ഏകീകൃത സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കും. ഇത് വഴി ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറും.The post തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും വീട്ടിലിരുന്ന് ബുക്ക് ചെയ്യാൻ സംവിധാനമൊരുങ്ങുന്നു appeared first on Kairali News | Kairali News Live.