സൗദി പ്രോ ലീഗ്: റൊണാൾഡോ, മാനെയുടെ ഗോള്‍ മികവില്‍ അല്‍ നസറിന് ജയം

Wait 5 sec.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ മികവിൽ സൗദി പ്രൊ ലീഗിൽ അൽ നസറിനു ജയം. നിലവിലെ ചാമ്പ്യൻമാരായ അൽ ഇത്തിഹാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത്. റൊണാൾഡോ, സാദിയോ മാനെ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകളും പിറക്കുകയായിരുന്നു.ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റ് നേടിയ അൽ നസർ പോയിൻ്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുയർന്നു. ഇതോടുകൂടി 2024 മെയ് മുതല്‍ അല്‍ ഇത്തിഹാദ് സ്വന്തം തട്ടകത്തില്‍ തുടര്‍ന്ന 19 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമിട്ടത്.ALSO READ: സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ച് കേരളം; വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രികിംഗ്സ്ലിയുടെ അതിവേഗ മുന്നേറ്റങ്ങളിലൂടെയാണ് മത്സരം ആരംഭിക്കുന്നത്. ഒമ്പതാം മിനിറ്റിലാണ് അല്‍ നസറിന് ആദ്യത്തെ ഗോള്‍ പിറക്കുന്നത്. സാദിയോ മാനെയാണ് ആദ്യത്തെ ഗോളടിക്കുന്നത്. പിന്നീട് ആദ്യ പകുതിയുടെ രണ്ടാം മിനുട്ടില്‍ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി. അല്‍ ഇത്തിഹാദിലെ സ്റ്റീവൻ ബെര്‍ഗ്വിൻ, മൂസ ഡയബി എന്നിവര്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അവര്‍ക്ക് സാധിച്ചില്ല.The post സൗദി പ്രോ ലീഗ്: റൊണാൾഡോ, മാനെയുടെ ഗോള്‍ മികവില്‍ അല്‍ നസറിന് ജയം appeared first on Kairali News | Kairali News Live.