സുബ്രതോ കപ്പ് ജേതാക്കൾക്ക് കരിപ്പൂർ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

Wait 5 sec.

സുബ്രതോ കപ്പുമായി തിരിച്ചെത്തിയ ഫാറൂഖ് കോളജ് ക്യാംപസിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് രാജ്യാന്തര സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തിലാണ് കേരളം കിരീടം നേടിയത്.രാത്രി ഒന്‍പതരയോടെയാണു ടീം ഡല്‍ഹിയില്‍ നിന്നു കരിപ്പൂരിലെത്തിയത്. ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 2-0 ന് ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ഗോള്‍ നേടിയ തഹേലാംബ, ആദി കൃഷ്ണ, ടൂര്‍ണമെന്റില്‍ 10 ഗോള്‍ നേടിയ ടീം ക്യാപ്റ്റന്‍ ജസീം അലി, മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി പി സുനീര്‍ എന്നിവരുള്‍പ്പെട്ട ടീമിന് വലിയ സ്വീകരണമൊരുക്കി.Read Also: സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ച് കേരളം; വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രികപ്പടിച്ചതിന്റെ സന്തോഷവും അനുഭവങ്ങളും താരങ്ങള്‍ പങ്കുവെച്ചു. സുബ്രതോ ജൂനിയര്‍ വിഭാഗത്തില്‍ കേരളം നേടുന്ന ആദ്യ കിരീടമാണ് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കിയത്.The post സുബ്രതോ കപ്പ് ജേതാക്കൾക്ക് കരിപ്പൂർ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം appeared first on Kairali News | Kairali News Live.