‘എൽഡിഎഫ് സർക്കാർ നടത്തിവരുന്നത് ജനകീയ ടൂറിസം എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള വിനോദസഞ്ചാര മേഖലയിലെ വികസന പ്രവർത്തനങ്ങൾ’; ലോക ടൂറിസം ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

ഇന്ന് ലോക ടൂറിസം ദിനം ആണ്. വിനോദ സഞ്ചാരികൾ തങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന സ്ഥലങ്ങളിൽ കേരളത്തിലുള്ള സ്ഥലങ്ങളും ഉണ്ടാകും. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഇവിടേയ്ക്ക് ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ലോക ടൂറിസം ദിനത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ടൂറിസം എന്ന ആശയത്തിലൂന്നി കൊണ്ടാണ് എൽഡിഎഫ് സർക്കാർ വിനോദസഞ്ചാര മേഖലയിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത് എന്ന് അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. ഓരോ നാടിന്റെയും ചരിത്രപരവും ഭൂപ്രകൃതിക്കനുയോജ്യവും ജീവിത രീതികൾക്കനുസരിച്ചുമാണ് സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. വിനോദ സഞ്ചാര മേഖല കൈവരിച്ച വളർച്ചയെ ശക്തിപ്പെടുത്തി കേരളത്തിന്റെ വികസനമുന്നേറ്റത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഈ ടൂറിസം ദിനം വഴിയൊരുക്കട്ടെ എന്നും അദ്ദേഹം കുറിക്കുന്നു.ALSO READ: തിരുമല അനിലിന്റെ ഭാര്യയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും; കൂടുതൽ പേരെ ചോദ്യം ചെയ്യുക ഇതിൻ്റെ അടിസ്ഥാനത്തിൽപോസ്റ്റിന്റെ പൂർണരൂപംഇന്ന് ലോക ടൂറിസം ദിനം. വിനോദ സഞ്ചാരമേഖലയും സുസ്ഥിര വികസനവും എന്നതാണ് ഈ വർഷത്തെ ടൂറിസം ദിന സന്ദേശം. ലോകത്ത് അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യവസായങ്ങളിലൊന്നായ വിനോദ സഞ്ചാര മേഖലയുടെ വികാസത്തിലൂടെ സുസ്ഥിര വികസനത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്ന ചർച്ചകൾക്ക് വഴിയൊരുക്കാൻ ഈ ടൂറിസം ദിന ആഘോഷങ്ങൾ വഴിയൊരുക്കും.പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ നമ്മുടെ കേരളത്തിന്റെ വളർച്ചയിലും ഈ രംഗത്തിന് വലിയ പങ്കുണ്ട്. ജനകീയ ടൂറിസം എന്ന ആശയത്തിലൂന്നി കൊണ്ടാണ് എൽഡിഎഫ് സർക്കാർ വിനോദസഞ്ചാര മേഖലയിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. ഓരോ നാടിന്റെയും ചരിത്രപരവും ഭൂപ്രകൃതിക്കനുയോജ്യവും ജീവിത രീതികൾക്കനുസരിച്ചുമാണ് സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതാത് നാട്ടിലെ ജനങ്ങളെ ഉൾച്ചേർത്തുക്കൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം എന്ന ജനകീയ വികസനാശയം രൂപം കൊള്ളുന്നത് ഈ കാഴ്ചപ്പാടിൽ നിന്നാണ്. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെയുള്ള ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടു.വിദേശ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനയാണ് കേരളത്തിലുണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 2,74,028 വിദേശ വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. ആഭ്യന്തര ടൂറിസം രംഗവും വലിയ വളർച്ച നേടിയിരിക്കുന്നു. വിനോദ സഞ്ചാര മേഖല കൈവരിച്ച വളർച്ചയെ ശക്തിപ്പെടുത്തി കേരളത്തിന്റെ വികസനമുന്നേറ്റത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഈ ടൂറിസം ദിനം വഴിയൊരുക്കട്ടെ.The post ‘എൽഡിഎഫ് സർക്കാർ നടത്തിവരുന്നത് ജനകീയ ടൂറിസം എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള വിനോദസഞ്ചാര മേഖലയിലെ വികസന പ്രവർത്തനങ്ങൾ’; ലോക ടൂറിസം ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.